06
April 2020
Monday
12:51 pm IST
Kozhikode
33°
Mostly Cloudy

ഇറ്റലിയില്‍ നിന്നും വന്നവര്‍ തന്നു സ്നേഹ സമ്മാനം കൊറോണ വൈറസ് . ആ മൂന്നുപേര്‍ പോയ വഴിയാകെ പടര്‍ന്നത് തീതിന്ന നിമിഷങ്ങള്‍

March 9, 2020 | 1:38 PM | | admin
corona-virus-2020

റാന്നി : ഫെബ്രുവരി  21 ,രാവിലെ 8.30 . 55 വയസ്സുകാരനും  മകനും ഭാര്യയും ഖത്തര്‍ എയര്‍വേസ്  വിമാനത്തില്‍ വെനീസില്‍ നിന്ന് ദോഹയിലും ( QR 129 ) അവിടെനിന്നു കൊച്ചിയിലും ( QR 514 ) എത്തി . കോട്ടയം  ചെങ്ങളത്തുള്ള മകളും  ഭര്‍ത്താവും നാല് വയസ്സുള്ള കുഞ്ഞുമായി  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി  സ്വീകരിച്ചു .  എല്ലാവരും ഒരുമിച്ചു  റാന്നി പഴവങ്ങാടി മീമൂട്ടു പാറയിലെ  വീട്ടിലേക്കു  പോയി . 55 വയസ്സുകാരന്റെ 93 വടസ്സുള്ള  പിതാവും 89 വയസ്സുള മാതാവും  ജോലിക്കാരിയും ആണ് ഈ വീട്ടില്‍ . പ്രയാധിക്യമുള്ള മാതാപിതാക്കളെ സന്ദര്‍ശിക്കാനാണ്  ഇറ്റലിയില്‍ നിന്നും  വന്നത് .  അയല്‍വക്കത്ത്‌  താമസിക്കുന്ന  സഹോദരനും കുടുംബവും  വീട്ടിലെത്തി  ഇവരെ ആലിംഗനം സ്വീകരിച്ചു . 

മാര്‍ച്ച് 1 : യാത്രാക്ഷീണം . വൈകി എഴുന്നെട്ടതിനാല്‍ പള്ളിയില്‍ പോകാനായില്ല . അയാള്‍ വീടുകള്‍ സന്ദര്‍ശിച്ചു കൊറോണ  കൊടുത്തു . മകന്റെ സുഹൃത്തുക്കള്‍ വീട്ടില്‍ വന്നു ഭക്ഷണം കഴിച്ചു. അവര്‍ക്കും കിട്ടി സമ്മാനം ഒരു കൊറോണ വൈറസ് .

മാര്‍ച്ച് 2 : പഴവങ്ങാടി പോസ്റ്റ് ഓഫീസ് രണ്ടുതവണ  സന്ദര്‍ശിച്ചു .  റാന്നിയിലെ  സൂപ്പര്‍ മാര്‍ക്കറ്റ് , ഹോം അപ്ലയന്‍സ് കട, എന്നിവടങ്ങളില്കയറി . വൈകിട്ട് കൊല്ലം പുനലൂര്‍ മനിയാരിലെ ബന്ധുവീട്ടില്‍ എത്തി . സ്വന്തം വാഹനത്തില്‍ രാത്രി മടങ്ങുന്നതിനു മുന്‍പ് തന്നെ  എല്ലാവര്ക്കും കൊടുത്തു ‘ കൊറോണ ‘

മാര്‍ച്ച്‌ 3 : സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി . ബന്ധുക്കള്‍  പലരും വീട്ടില്‍ വന്നു . 

മാര്‍ച്ച് 4 : 55 വയസ്സുകാരന്റെ ഭാര്യ ( 53 വയസ്സുകാരി ) വൈകിട്ട്  ബോധരഹിതയായി . സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി  . 

മാര്‍ച്ച് 5 : മടക്കയാത്രക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കട്ടിന്  റാന്നി പോലീസ് സ്റ്റെഷനിലും തുടര്‍ന്ന് എസ് പി ഓഫീസിലും എത്തി . ഫോട്ടോ എടുക്കാന്‍ എസ് പി ഓഫീസിനു സമീപത്തെ   സ്റ്റുഡിയോവിലും പോയി . 

മാര്‍ച്ച് 6 : ക്ലിയറന്‍സ് പരിശോധനക്കായു പോലീസ് വീട്ടിലെത്തി . അന്നുതന്നെ സഹോദരന്‍ ( 62 )വയസ്സ്  , പണി ബാധിച്ചു താലൂക്കുആശുപത്രിയില്‍  എത്തി .  ഇവരില്‍ നിന്ന് വിവരം അറിഞ്ഞതോടെ , തുടര്‍ന്ന് ഇറ്റലിയില്‍ നിന്ന് വന്നവരടക്കം എല്ലാവരെയും ഐസോലഷന്‍ വാര്‍ഡിലേക്ക് മാറ്റി. 

മാര്‍ച്ച്‌  7 : ഇവരില്‍ കൊറോണ സ്ഥിരീകരിച്ചു . 

മുന്‍കരുതല്‍ :  കൊറോണ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ 28 ദിവസം വീടുകളില്‍ കഴിയണം . ഇവരോ വീട്ടിലുള്ളവരോ  പുറത്തുള്ളവരുമായി  ഒരു സമ്പര്‍ക്കവും പാടില്ല . 

രോഗമുണ്ടെന്ന് സംശയിച്ചാല്‍ ഉടനെ ആരോഗ്യ വകുപ്പിനെ കാണുക .  ആശുപത്രിയില്‍ എപ്പോള്‍ അങ്ങനെ എത്തണമെന്ന് അവര്‍ പറയും . 

News Desk – Malayalam News Time

Previous Next