കായലോലങ്ങളെ നന്ദി ( നാടന്‍ പാട്ടുകള്‍ )
കുഞ്ഞലകള്‍ മാടി വിളിക്കും
കുഞ്ഞോട കളിവള്ളത്തില്‍
തുഴഞ്ഞടി വെച്ചാടി പോകും
കൊച്ചു പുലക്കള്ളി …. ( 2 )
കുഞ്ഞലകള്‍ ….
നിന്റെ വള്ളം നാണം കുനുങ്ങുന്നോ …
കായലോളങ്ങള്‍ നാണിച്ചോളിക്കുന്നോ
നിന്റെ വള്ളം തുള്ളി തുളുംബുന്നോ ..
കായലോളങ്ങള്‍ ഓടിയോളിക്കുന്നോ
കൊച്ചു പുലക്കള്ളീ കൊച്ചു പുലക്കള്ളീ.. (2)
കുഞ്ഞലകള്‍ ..
അധരത്തില്‍ തേനൂറും മിഴികളില്‍
മിന്നുന്ന നാണത്തിന് ഭാവ തീര്ത്ഥമാരൂ
നിനക്കെകീ കൊച്ചു പുലക്കള്ളീ
കൊച്ചുപുലക്കള്ളീ ..(2 )
കായലോടങ്ങള് തെന്നി മറയുന്നോ ..
കായല്‍ക്കാറ്റ് നിന്നെ തഴുകുന്നോ
കായല്‍ മീനുകള്‍ തുള്ളി തുളുംബുന്നോ ..
ആറ്റു വഞ്ചികള്‍ മാടി വിളിക്കുന്നോ ..
കൊച്ചു പുലക്കള്ളീ ..
കൊച്ചു പുലക്കള്ളീ ..
( കുഞ്ഞലകള്‍ …)
സമാപനം
റെജി കമ്മാടം