03
April 2020
Friday
04:05 am IST
Kozhikode
27°
Partly Cloudy

ജനങ്ങള്‍ക്ക്‌ നീതിവേണം – ഉണരൂ നീതിപീടമേ … THE PEOPLE PARTY

December 6, 2019 | 12:06 PM | | admin
PURPOSE OF PEOPLE

 

ജനങ്ങള്‍ക്ക്‌ നീതിവേണം –  ഉണരൂ നീതിപീടമേ THE  PEOPLE  PARTY


ഹൈദരാബാദ് : 26 കാരിയായ വെറ്റിനറി ഡോക്ടര്‍ ദിശ യെ അതി ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊന്ന നാല് പ്രതികളെയും സജ്ജന്‍ദാര്‍ എന്ന പോലീസ് ഓഫീസറുടെ നേത്രത്വത്തില്‍ അതിലും ക്രൂരമായി തന്നെ വെടിവെച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം .അന്വേഷണത്തിന്റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയില്‍ ആണ് മൃഗങ്ങളെ കൊല്ലുന്നതുപോലെ ഇവറ്റകളെ വെടിവെച്ചു കൊല്ലേണ്ടി വന്നത്. നാല് പ്രതികളും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. തെലുങ്കാനയിലെ നാരായന്‍പെട്ട് ജില്ലാക്കാരനായ ട്രക്ക് ഡ്രൈവറും സാഹായികളായ ഇരുപതുകാരായ മൂന്നു യുവാക്കളുമാണ് പ്രതികള്‍ . കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് വൈകിപ്പിച്ച മൂന്നു പോലീസുകാരെ സസ്പെന്ഡ് ചെയ്തു .

 പോലീസുകാര്‍ ചെയ്തത് നീതീകരിക്കാനാവില്ല – സെബാസ്റ്റ്യന്‍ പോള്‍ ,നിയമ വിദഗ്ദന്‍ .

 നിര്‍ദ്ദാക്ഷ്ണ്യം ശിക്ഷിക്കണമായിരുന്നു -ജസ്റ്റിസ്‌ കെമാല്‍ പാഷ

 ആ ക്രിമനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടയിരിക്കാം , എന്നാല്‍ ആ ശിക്ഷ വിധിക്കെണ്ടതും നടപ്പിലാക്കെണ്ടതും പോലീസല്ല നീതിപീടമാണ് , മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. – വി ടി ബാലറാം .

 

പ്രതികള്‍ക്ക് വിചാരണ വേണമായിരുന്നു . പ്രതികരണവുമായി സുപ്രീം കോടതി അഭിഭാഷകന്‍ .

 

എന്റെ മകളുടെ ആത്മാവിനു ശാന്തി ലഭിച്ചു – പോലീസിനു നന്ദി പറഞ്ഞു ദിശയുടെ  അച്ചന്‍ .

 

രക്ഷ്ട്രീയക്കാര്‍ക്കും സോഷ്യല്‍ മീഡിയക്കും മുതലെടുപ്പിനായ് ഒരു  ബലാത്സംഗ കഥകൂടി എല്ലാം നല്ല ചേരുവയില്‍ തന്നെ . രാക്ഷ്ട്രീയക്കാരും വക്കെലന്മാരും ജഡ്ജിയും സാമൂഹ്യ സാംസ്ക്കാരിക ഉന്നതരും കിട്ടിയ അവസരം പാഴാക്കിയില്ല.

 ഗോവിന്ധചാമി  നീതപീടത്തിന്റെ ശിക്ഷയില്‍  നിന്നും തടിച്ചു കൊഴുത്തു ഒരു പോറലുമെല്ക്കാതെ പുഷ്പം പോലെ രക്ഷപെട്ടു. അജിതയുടെ നേത്രത്വത്തില്‍ പെണ് ഒരുമ എന്ന സംഘടന പല സമരങ്ങളും നടത്തി. എന്നിട്ട് എന്ത് സംഭവിച്ചു.  ഒന്നുംനടന്നില്ല .

 

 ഈ വിധി നിയമപരമായി തെറ്റാണ് – മാര്‍ക്കന്ടെയ കട്ജു  പ്രസ്താവിച്ചു. നീതിപീടത്തിന്റെ  ന്യായവിധി എവിടെപ്പോയി!!!

 

 ജിഷ ക്ര്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍ കുടുംബത്തിനു പോയി…

 

ഉന്നാവ്  ബലാത്സംഗം കേസില്‍ ഇപ്പോള്‍ പ്രതികളുടെ സഥിതിഎന്താണ . നീതിപീടത്ത്തിനു എന്തെങ്കിലും പറയാനുണ്ടോ!!!

 ഫാത്തിമാ ലത്തീഫ് – മദ്രാസ് ഐ ഐ ടി യിലെ വിദ്യാര്‍ത്ഥിനി. അതി ക്രൂരമായിതന്നെ പീഡിപ്പിച്ചു കൊലചെയ്യപ്പെട്ടു. പഠിക്കാനുള്ള മോഹങ്ങള്‍  മനസ്സില്‍ വെച്ച് ,  കോളേജില്‍ കാലെടുത്തു വെച്ചപ്പോള്‍ കാത്തിരുന്നത്  അതിദാരുണമായ മരണം . അതും  സര്‍ക്കാര്‍ നടത്തുന്ന കോളേജില്‍ . ഗവന്മേന്റ്റ് കോളേജില്‍ .  അവിടെയും നഷ്ടപെട്ടത് ഫാത്തിമയുടെ ബാപ്പക്കും ഉമ്മക്കും മാത്രം. നീതി പീടത്തിനു കണ്ണുരുട്ടി കണി ക്കാന്നും രക്ഷ്ട്രീയക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കാനും നന്നായി അറിയാം . സാധാരണക്കാര്‍ക്ക് ,പാവങ്ങളായ പട്ടിണി പാവങ്ങള്‍ക്ക് നീതി എന്നത് ഇന്നും ഒരു സ്വപ്നം മാത്രം .

 വെറ്റിനറി ഡോക്ടര്‍ ദിശക്ക് സംഭവിച്ചത് ഏതെങ്കിലും നേതാക്കന്മാരുടെ പെങ്ങള്‍ക്കോ , ഭാര്യക്കോ മകള്‍ക്കോ ആയിരുന്നെങ്കില്‍ ഇതാകുമായിരുന്നോ  കഥ .  അപ്പോല്‍  കാണാമായിരുന്നു  ഗുണ്ട വിളയാട്ടത്ത്തിനു പോലീസും കൂട്ട് നിന്നേനെ ….

സജ്ജനാര്‍    എന്ന  പോലീസ്     ഓഫീസറുടെ  ദേഹത്ത്  കുതിര കയറാന്‍  ഒരു കൂട്ടം എല്ലാ മേഖലയിലുമുള്ള  നേതാക്കള്‍  തയ്യാറെടുക്കുന്നു. ഇതൊക്കെ  ഒരു പ്രഹസനം ….എന്തോരു നാട്..

സര്‍ക്കാരിന്റെ നീതിയും ന്യായബോധവും എവിടെ…അത് കാശു ഉള്ളവര്‍ക്ക് മാത്രമേ ഉള്ളോ ….

 കുറ്റകൃത്യങ്ങള്‍ നടക്കാതിരിക്കാന്‍ ഇവിടെ എന്ത് സംവിധാനം ആണ് ഉള്ളത് .

 ന്യായപലകന്മാരുടെ അനാവസ്ഥ , നീതിപീടത്ത്തിന്റെ  ഉത്തരവില്ലായ്മ , രക്ഷ്ട്രീയക്കാരുടെ  കൊള്ളയടിയും ധൂര്‍ത്തും ….ഇതല്ലേ  നമ്മുടെ  നാടിന്‍റെ  ഇപ്പോഴത്തെ  അവസ്ഥ .

“കോടതി പറയുന്നു -ഈ സര്‍ക്കാരില്‍ കോടതിക്ക് വിശ്വാസം നഷ്ടമായി. “

ഇതിനെല്ലാം ഉത്തരമുണ്ട് …..പ്രിയപ്പെട്ട  ജന സമൂഹമേ …….

അതാണ്‌  – THE PEOPLE PARTY

 

ബിനു മായപ്പള്ളില്‍

 

 

 

 

 

 

 

 

Previous Next