03
April 2020
Friday
03:14 am IST
Kozhikode
28°
Partly Cloudy

കേരളത്തിന്റെ  കണ്ണുനീര്‍ തുടക്കാന്‍ – “THE PEOPLE PARTTY “

December 3, 2019 | 11:32 PM | | admin
logo

കണ്ണുനീര്‍ വീണു കുഴഞ്ഞ ചെളിമണ്ണ് മൂക്കുമുട്ടെ വാരിതിന്നു വിശപ്പടക്കിയ നാല് പിഞ്ചു കുട്ടികള്‍ . പട്ടിണികൊണ്ട് മുലപ്പാല്‍  വറ്റിയ പെറ്റമ്മയുടെ മടിയില്‍ കിടന്നു വിശന്നു നിലവിളിക്കുന്ന രണ്ടു കുഞ്ഞുങ്ങള്‍ . നിസ്സഹായയായ ആ അമ്മ തൊഴുകൈകളോടെ കെഞ്ചി കൊണ്ട് അപക്ഷിച്ചു. നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി. അവരുടെ വിശപ്പെങ്കിലും മാറുമല്ലോ ..

ഇത് നടന്നത് കേരളത്തില്‍ . സാക്ഷരതയിലും സമ്പന്നതയിലും ഏറെ മുന്നിട്ടു നില്‍ക്കുന്ന കേരളത്തില്‍ !! സെക്രട്ടിയെറ്റില്‍ നിന്നും ഒരു കിലോമിറ്റര്‍ മാത്രം അകലത്തില്‍ . മനുഷ്യത്വം മരവിച്ചുപോകുന്ന ഇത്തരം സംഭവങ്ങള്‍ ഇനി ആവര്ത്തിക്കണമോ .ഇത്തരം സാമൂഹിക അസമത്വങ്ങള്‍ ഇല്ലാതാക്കാന്‍ ,  THE PEOPLE “  പാര്‍ട്ടിയിലൂടെ പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും കൈകോര്‍ക്കുക .

ജനങ്ങളുടെ നികുതിപ്പണം ഖജനാവില്‍ കൊടികളായി മാറുമ്പോള്‍ ആ കാശുകൊണ്ട് ധൂര്‍ത്തടിച്ച് സുഖജീവിതം നയിക്കുന്ന മന്ത്രി പ്രമുഖരും ഉദ്യോഗസ്ഥ ഭരണകൂടവും പട്ടിണി പാവങ്ങളുടെ വിശപ്പിന്റെ വിലയറിയുന്നില്ല . നീതിയും ധര്‍മ്മബോധവും ഉയരട്ടെ . ഓരോ പൌരന്റെയും ഹ്രദയത്തില്‍ അലയടിക്കട്ടെ കൂറ്റന്‍ തിരമാലകളായി…

നീതിക്കും ന്യായത്തിനും വേണ്ടി ശബ്ദം ഉയര്‍ത്താനുള്ള ഊര്‍ജ്ജം സംഭരിക്കട്ടെ . താമസം വേണ്ടെ വേണ്ട..

അഴിമതിയും അക്രമവുംകൊണ്ട് പൊറുതിമുട്ടിയ ജനജീവിതം .ഇതിനൊരു പരിഹാരം വേണം .

കൂടുതല്‍ പറഞ്ഞു കൊള്ളട്ടെ ,

അക്കൌണ്ടന്റ് ജനറലിന്റെ പ്രാരംഭ കണക്കുകള്‍ പ്രകാരം ,കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, 2019 ഫിബ്രുവരി വരെ സര്‍ക്കാരിന്റെ ഖജനാവില്‍ വന്ന നികുതി വരുമാനം 44,332 കൊടിയും നികുതിയേതര വരുമാനം 9,262 കോടിയും കേന്ദ്ര നികുതി വിഹിതമായി ലഭിച്ച 14,712 കോടിയും ഉള്‍പ്പെടെ ആകെ വരവ് 68,296 കൊടിയാണ് . അതില്‍ നിന്നും 31085 കോടി ശമ്പളത്തിനും 19,717 കോടി പെന്‍ഷനും വേണ്ടി ചെലവഴിച്ചു. ബാക്കി നീക്കിയിരിപ്പ് 17,494 കോടി രൂപ . ഇതില്‍ നിന്നും 17,400 രൂപ വായ്പയുടെ പലിശയിനത്ത്തിലും നല്‍കിയപ്പോള്‍ ഖജനാവില്‍  ബാക്കി 94 കോടി രൂപ . ഇതില്‍ നിന്നും മുന്‍ M L A  മാരുടെ പെന്‍ഷന്‍ , ചികിത്സ ചെലവു , യാത്രാ ചെലവു എന്നി ഇനങ്ങളില്‍ ചെലവായത് 19 കോടി. മന്ത്രിമാരുടെ മുന്‍ PERSONAL STAFF ന്റെ പെന്‍ഷനും ഗ്രാറ്റുവിറ്റിക്കും ചെലവഴിച്ചത്‌ 11 കോടി. ബാക്കി 64 കോടി നിലവിലുള്ള M LA മാരും മന്ത്രിമാരും ഭരണ പരിഷ്ക്കാര കമ്മീഷന്‍ തുടങ്ങിയ പങ്കാളികളുടെയും അവരുടെ കുടുംബ അംഗങ്ങളുടെയും ചികിത്സാ ചെലവു , രാജ്യത്തും വിദേശത്തും നടക്കുന്ന യാത്രകള്‍ക്കുള്ള ചെലവും ബത്തയും  , ഫോണ് ചെലവു ചായസല്‍ക്കാരം ,ഇവര്‍ വാങ്ങിച്ച കാറിന്റെയും ഭാവന വയ്പയുടെയും പലിശ ,ഔദ്യിഗിക വസതിയുടെ വാടക ,പുസ്തകങ്ങള്‍ മുതല്‍ കണ്ണടയും തോര്‍ത്ത് മുണ്ടും വസതിയിലെ ടി വി ,ഫ്രിഡ്ജ് , കട്ടിലും കിടക്കയും ചട്ടിയും കലവും ഉള്‍പ്പെടെ വാങ്ങിക്കുന്നതും ആര്‍ഭാടവും അടംബരത്തോടെയും , ജീവിക്കാനും എണ്ണിയലോടുങ്ങാത്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും വീതം വെച്ചെടുത്ത്പ്പോള്‍ , ഖജനാവ് കാലി . സര്‍ക്കാരിന്റെ ദിനം ദിന ചിലവിനു കേന്ദ്ര ധനസഹായങ്ങളും കടപത്രങ്ങളും .  ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് പരിധിയായ 1600 കോടി രൂപ ആദ്യ നാല് മാസത്തിനിടയില്‍ എടുത്തു കഴിഞ്ഞപ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ 8 മാസം ബാക്കിയാണ് . ലോട്ടരറിയടിച്ചതുപോലെയുള്ള പ്രളയത്തിന്റെ പേരിലുള്ള ലോകബാങ്ക് വായ്പകളും മസാല ബോണ്ടുകളുമായി ഖജനാവിലേക്ക് എത്തുമ്പോഴേക്കും അടുത്ത പ്രളയവും വന്നു .

 

ബിനു മായപ്പള്ളില്‍

Previous Next