10
April 2021
Saturday
07:25 pm IST
Kozhikode
28°
Rain Shower

കേസ് ഡയറി – ഇന്‍സ്പെക്ടര്‍ സൈമന്റെ കുറ്റാന്വേഷണം

March 1, 2020 | 6:12 PM | | admin
images (9)

മഹാദേവന്‍ പോയതെങ്ങോട്ട് – ഇന്‍സ്പെക്ടര്‍ സൈമണിന്റെ കേസ് ഡയറി

മഹാദേവന്‍ നാടുവിട്ടു പോയതാണ് എന്ന് ചിലര്‍ പറഞ്ഞു. പലയിടങ്ങളില്‍ കണ്ടതായി പലരും പറഞ്ഞു . അയാല്‍ വീട്ടിലേക്കു കത്തെഴുതിയെന്നും പ്രചരിക്കപ്പെട്ടു . ഒടുവില്‍ കുറ്റാന്വേഷണ വിദഗ്ധന്‍  ഇന്‍സ്പെക്ടര്‍ സൈമണിന്റെ നേത്രത്വത്തില്‍ അന്വേഷിച്ചപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഒന്നല്ല . രണ്ടെണ്ണം .

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കസുകളില്‍ ഒന്നായി സൈമണ്‍ കണക്കാക്കുന്നത് “ മഹാദേവന്‍ മിസ്സിംഗ്‌ കേസാണ് “ . മഹാദേവനെ കാണാതായി 18 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കസ് സൈമണിന്റെ കൈയ്യിലെത്തുന്നത് . മുന്പു അന്വേഷിച്ച ക്രൈം ബ്രാഞ്ചും ലോക്കല്‍ പോലീസുമെല്ലാം വിധിയെഴുതിയത് ഇങ്ങനെയായിരുന്നു. “ മഹാദേവന്‍ നാടുവിട്ടു പോയതാണ് .അതിനുതെളിവുകലുണ്ട് . ഒന്ന് മഹാദേവന്റെ പേരില്‍ വീട്ടിലേക്കു കത്തുകള്‍ വന്നിട്ടുണ്ട് . രണ്ടു മഹാദേവനെ തമിഴ്നാട്ടിലും എറണാകുളത്തുമെല്ലാം കണ്ടവരുണ്ട് . ഇതില്‍ തൃപ്തരാവാതെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോളാണ് കേസ് എറണാകുളം ക്രൈംബ്രാഞ്ച് എസ് പി അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കേസ് ഫയല്‍ പലവട്ടം വായിച്ചശേഷം സൈമണും സംഘവും , മഹാദേവന്‍ നാടുവിട്ടു എന്ന രീതിയില്‍ തന്നെ അന്വേഷണം ആരംഭിച്ചു. 13 വയസ്സുള്ള മഹാദേവന്‍ 18 വര്‍ഷത്തിനു ശേഷം എങ്ങനെയായിരിക്കും എന്ന ഭാവനയില്‍ ചിത്രം വരച്ചു. കേരളത്തിലും തമിഴ്നാട്ടിലും എല്ലാം ഈ ചിത്രം പ്രചരിപ്പിച്ചു . ഒരി കാര്യവും ഉണ്ടായില്ല .

പിന്നെ മഹാദേവനെ ക്കുറിച്ച് വിശദമായി പഠിച്ചു.കയ്യില്‍ കാശുണ്ടെങ്കില്‍  മാത്രമേ മഹാദേവന്‍ മ്ധുമൂല എന്ന സ്വന്തം പ്രദേശം വിട്ടു പുറത്തു പോകൂ . പണം തീര്‍ന്നാല്‍ ഉടന്‍ തിരിച്ചെത്തും . കാണാതാകുന്ന ദിവസം മഹാദേവന്റെ കയ്യില്‍ പണമൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമായി . അന്ന് മധുമൂലയില്‍ ചതയദിന രാലിയായിരുന്നു. റാലിക്ക് മുന്‍പേ മഹാദേവനെ ടൌണില്‍ കണ്ടവരുണ്ട് . റാലി നടക്കുമ്പോള്‍ ടൌണില്‍ നല്ല ഗതാഗതക്കുരുക്കുണ്ടായിരുന്നു. വൈകിട്ടുവരെ ഇവിടെനിന്നു ഒരു വാഹനവും പുറത്തെക്ക് പോയിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി . അന്വേഷിക്കുന്തോരും മഹാദേവന്‍ അന്നത്തെ ദിവസം പുറത്തേക്ക് പോകാനുള്ള സാധ്യത കുറഞ്ഞുവന്നു .ഇതോടെ അന്വേഷണ രീതി മാറി . മഹാദേവനെ പലയിടങ്ങളില്‍ കണ്ടു എന്ന് പറയുന്നവരെ വിളിപ്പിച്ചു . തങ്ങള്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി . വീട്ടിലേക്കു വന്ന കത്തിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇതെല്ലാം ആസൂത്രിതമാണെന്ന് സംശയമുണര്‍ന്നു . ഇതോടെ അന്വേഷണം മധുമൂലയില്‍ കേന്ദ്രീകരിച്ചു . മുന്പുനല്കിയ പല മൊഴികളും പരിശോധിച്ചു . വീണ്ടും മോഴികലെടുത്ത് . അതിനിടെയാണ് മഹാദേവന്‍ അന്നേ ദിവസം മധുമൂലയില്‍ സൈക്കിള്‍കട നടത്തുന്ന ഹരികുമാര്‍ എന്ന ഉണ്ണിയുടെ കടയിലേക്ക് പോകുന്നത് കണ്ടു എന്ന മൊഴി കിട്ടിയത് . എന്നാല്‍ ഹരികുമാറിനെ നേരിട്ട് വിളിപ്പിച്ചില്ല . അന്വേഷണ സംഘം മധുമൂലയില്‍നിന്നു തന്ത്രപരമായി പിന്മാറി . പിന്നെ വേഷം മാറിയ പോലീസുകാരെ വിട്ടു . അവര്‍ മധുമൂലയില്‍ പല പേരുകളില്‍ താമസിച്ചു . ക്രമേണ ഹരികുമാര്‍ എന്ന ഉണ്ണി യുമായി സൗഹൃദം സ്ഥാപിച്ചു . വേഷം മാറിയ പോലീസുകാര്‍ സൈക്കിള്‍ കടയില്‍ നിത്യ സന്ദര്‍ശകരായി . ഉണ്ണിയുടെയും സുഹൃത്തുക്കളുടെയും മദ്യപാന സദസ്സുകള്‍ക്ക് ഇവര്‍ എല്ലാ ഒത്താശയും നല്‍കി . ഭൂതകാലത്തിലേക്ക് ചൂണ്ടയെറിഞ്ഞു പോലീസുകാര്‍ കാത്തിരുന്നു . ഇതിനിടെ മദ്യപാനം നടക്കുന്നതിനിടയില്‍  വീണു കിട്ടി ഒരവസരം . ഉണ്ണിയുടെ ഒരു സുഹൃത്ത് പറഞ്ഞു . “ഉണ്ണിക്കു എന്തോ വിഷമമുണ്ട് , അവന്‍ ആരെയോ തട്ടിയിട്ടുണ്ട് “ .വിവരം പെട്ടെന്നുതന്നെ എസ് പി സൈമണിന് കിട്ടി . ആറംഗ പോലീസ് സംഘം പിറ്റേന്ന് തന്നെ ഉണ്ണിക്കു നോട്ടീസ് നല്‍കി . ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകണം . കുരുക്കുകള്‍ മുറുക്കി ചോദ്യം ചെയ്തപ്പോള്‍ ഉണ്ണി സമ്മതിച്ചു . “താന്‍ ഉണ്ണിയെ അടിച്ചു കൊന്നതാണ് , ചതയ ദിനത്തില്‍ തന്നെയായിരുന്നു സംഭവം “, രാത്രിയില്‍ കടയിലെക്കുവന്ന സലിം എന്ന സുഹൃത്ത്  ഇത് കണ്ടു . സലീമിന്റെയുംകൂടി സഹായത്തോടുകൂടിയാണ് മൃദദേഹം അളിയന്റെ വീടിനടുത്തുള്ള പാറ ക്കുളത്തില്‍ തള്ളിയത് . ഈവാര്‍ത്ത പുരത്തുവന്നതോടെ സലീമിനെയും പിന്നീട് കാണാതാവുകയായിരുന്നു . ചോദ്യം ചെയ്യലില്‍ സലീമിനെയും കൊലപ്പെടുത്തിയതാണെന്ന് ഉണ്ണി സമ്മതിച്ചു . മഹാദേവന്റെ കൊലക്ക് ശേഷം സലിം പലതവണ ഇക്കര്യംപറഞ്ഞു ഉണ്ണിയെ ബ്ലാക്ക് മയില്‍ ചെയ്തു .  30000 രൂപയും വാങ്ങി . ഇത് തുടര്‍ന്നതോടെയാണ്  സലീമിനെ മദ്യത്തില്‍ സയനൈട് കലര്‍ത്തി കൊന്നത് . സലീമിനെയുമിതെ പാറക്കുളത്തില്‍തന്നെ കേട്ടി താഴ്ത്തിയത്  .

സൈമണ്‍ – ചരിത്രം

ഏറണാകുളം മഹാരാജാസ് കോളേജില്‍ എം എ ചരിത്രത്തിനു പഠിക്കുന്ന കാലത്ത് , തൊടുപുഴ എള്ള്പുറം കെ എ ജോര്‍ജിന്റെയും സാറാമ്മ ജോര്‍ജ്ജിന്റെയും ആറുമക്കളില്‍ അഞ്ചാമത്തെയാളായ കെ ജി സൈമണ് ഒരേ സമയം രണ്ടു നിയമന ഉത്തരവുകള്‍ ലഭിച്ചു . ഒന്ന് ബാങ്കില്‍ രണ്ടാമത്തേത് കേരള പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയിട്ട്. ഇതു തെരെഞ്ഞെടുക്കണമെന്ന് സ്വയം തീരുമാനിക്കാന്‍ കഴിഞ്ഞില്ല . ഒടുവില്‍ തന്റെ പ്രോഫസ്സര്‍ ഇബ്രാഹിം കുട്ടിയെ സമീപിച്ചു . അദ്ദേഹം സംശയിക്കാതെ മറുപടി നല്‍കി .ബാങ്ക് വേണ്ട , എസ് ഐ ആണ് നല്ലത് . കുറ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും . പോലീസ് ആകുക എന്നത് സൈമണിന്റെ സ്വപ്നം ആയിരുന്നില്ല .തന്റെ സ്വഭാവം വെറും സൌമ്യന്‍ .

നീതിയെ ഹൃദയത്തോട് ചേര്‍ക്കുന്ന കര്‍ത്തവ്യബോധം , കുറ്റകൃത്യം തെളിയിക്കാനുള്ള സ്ഥിരോത്സാഹം , ചോദിക്കാനും പറയാനും ആരോരുമില്ലത്തവരുടെ ശബ്ദം ഇതൊക്കെയായിരുന്നു സൈമണിന്റെ കഴിവുകള്‍ .

അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും ,മുട്ടുവിന്‍ തുറക്കപ്പെടും , ഈ ആപ്തവാക്യത്തിലൂടെ സഞ്ചരിച്ചാണ് സൈമണ്‍ കേരളത്തിലെ അറിയപ്പെടുന്ന കുറ്റാന്വേഷകരില്‍ ഒരാളായി തീര്‍ന്നത് .  

Previous Next