കോരന് കുരനേരം മൌനമായി ഇരുക്കുകയായിരുന്നു . ഏറെസമയം കഴിഞ്ഞിട്ടും ഒന്നും മിണ്ടാഞ്ഞപ്പോള്‍ പാച്ചുവിന് സംശയമായി.
പാച്ചു : എന്തുവാടെ …നിന്റെ വായില്‍ ആരെങ്കിലും ഫെവിക്കോള്‍ ഒട്ടിച്ചോ!! ഒന്ന് മിണ്ടാന്‍ മേലെ
കോരന് : ഞാന്‍ ഒരു ചിന്തകനാണെന്ന് നിനക്കറിയാലോ
ഓരോന്ന് കേള്‍ക്കുമ്പോള്‍ ഒന്നും മിണ്ടാന്‍ .. പറ്റണില്ല. അല്ല പിന്നെ
പാച്ചു : അതിനിപ്പം എന്നാ സംഭവിച്ചേ .
കോരന് : നമ്മുടെ ഫ്രാങ്കോ അച്ഛന്റെ കാര്യം തന്നെ , പുള്ളി
എന്ത് ഭാവിച്ചാ ..എങ്ങനെ തോന്നി ഇങ്ങനെയൊക്കെ
ചെയ്യാന്‍ .
പാച്ചു : അതാണോ വലിയ കാര്യം ! എടേ , ബിഷപും ഒരു
മനുഷ്യന് തന്നെയല്ലേ .അപ്പൊ ചില
വികാരങ്ങളൊക്കെ ഉണ്ടാകും .
സ്ത്രീ വിഷയമാണെങ്കില്‍ തീര്‍ന്നു.
കോരന് : അതെന്താടാ നീ അങ്ങനെ പറഞ്ഞെ , ഒരു
ബിഷപിനു അങ്ങനെ ചെയ്യാമോ ,
വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന
ആളല്ലേ , എന്ത്യോരം വിശ്വാസികള്‍ മുട്ടുകുത്തി
നിന്ന് പ്രാര്‍ത്ഥിക്കുന്നതാ …
പാച്ചു : അല്ലാ ..ഞാന്‍ ചോദിക്കുന്നത് , അപ്പൊ ഈ കന്യകാസ്ത്രീ
ഇതിനു സമ്മതിച്ചോ , അതോ ബിഷപും മറ്റു
കന്യകസ്ത്രീകളും കൂട് പീഡനം സഹിച്ച കന്യകസ്ത്രീ
യെ ഭീഷണി പെടുത്തി സമ്മതിപ്പിച്ചതാണോ
എന്താ ഒരു പൊരുള്‍ ….
പാച്ചു : അത് ശരിയാണല്ലോടാ കോരാ, നീ പറയണത് …..
അങ്ങനെയാണെങ്കില്‍ ഈ കന്യകസ്ത്രീ മടങ്ങള്‍
എന്തിനോള്ളതാ ..അതിന്റെ ആവശ്യം
ഉണ്ടോ..കന്യകസ്ത്രീയും സ്ത്രീ അല്ലെ,
അവര്‍ക്കും വികാരങ്ങളില്ലേ !
കോരന് : അച്ഛനും വികാരം ഉണ്ട് കന്യകസ്ത്രീക്കും വികാരമുണ്ട് , അപ്പോള്‍പിന്നെ നമ്മളൊക്കെ വെറും വിഡ്ഢികള്‍
തന്നെ. സംശയമില്ല . അവര്‍ക്കായ്
അവരുടെ പാടായി .നമുക്ക് നമ്മുടെ പാടായി,
അവരും സുഖിക്കട്ടെ …. !!!!