കൊറോണ വാക്സിന് ഇന്ത്യ റിസര്‍ച് തുടങ്ങുന്നു. കേരളം ഉള്‍പ്പെടെ 14 പ്രോജക്ടുകള്‍
ബംഗലൂരു : രാജ്യമാകെ കൊവിദ് രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ മഹാമാരിയെ ചെറുക്കാന്‍ സര്‍ക്കാര്‍ സഹായത്തോടെ വാക്സിന് വികസിപ്പിക്കാന്‍ ചുക്കാന്‍ പിടിക്കുന്നത് കേരളം ഉളഉള്പ്പെടെ 8 സംസ്ഥാനങ്ങളിലെ 14 സ്ഥാപനങ്ങള്‍ . ഇതില്‍ ഒരു സ്ഥാപനം ട്രയല്‍ നടത്താന്‍ തയ്യാറായി ട്ടുണ്ടെന്നും നാലിടത്ത് ഗണ്യമായ പുരോഗതി വന്നിട്ടുണ്ടെന്നും ബയോ ടെക്നോളജി വകുപ്പ് അറിയിച്ചു.
പി എം കെയര്‍ ല്‍നിന്നും 100 കോടി രൂപ മോഡി വാഗ്ദാനം ചെയ്തു. കേരളത്തില്‍ തിരുവനന്ത പുരത്തുള്ള ഇന്ത്യന്‍ ഇന്സ്ടിട്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചില്‍ ആണ് kovid വാക്സിന് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കുന്നത് . നാലെണ്ണം മഹാരക്ഷ്ട്രയിലും മൂന്നെണ്ണം ഹൈദരബാദിലും ആണ് . കൂടാതെ വിദേശങ്ങളില്‍ നടക്കുന്ന പല പരീക്ഷണങ്ങളിലും ഇന്ത്യ പങ്കാളിയാണ് .
News Desk -Malayalam News Time