വായനക്കാര്‍ ഏറെ കാത്തിരുന്ന ചരിത്ര നോവല്‍ -THE KING DHEERA – ഇന്ന് മുതല്‍ പ്രസ്സിധീകരിച്ച് തുടങ്ങുന്നു . വിലയേറിയ അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു ( binumayappallil@gmail.com).
കൊല്ലവര്‍ഷം 1700 മാണ്ടിലാണ് ധീരരജാവ് കസ്തൂരി രാജ്യത്തിന്റെ ഭരണമേല്‍ക്കുന്നതു . മാന്‍സിംഗ് എന്ന ഭരണാധികാരിയുടെ അതിക്രൂരമായ അടിച്ചമര്‍ത്തപ്പെട്ട ഭരണത്തിന് കീഴിലായിരുന്നു അതുവരെ കസ്തൂരി രാജ്യം . വളരെ ധനികനായ ഒരാളായിരുന്നു മാന്‍സിംഗിന്റെ അച്ചന് ഘോരസിംഗ് , കടല്‍ കടന്ന് കച്ചവടത്തിനായു കസ്തൂരി രാജ്യത്ത് വന്ന അയാള്‍ , വളരെ തന്ത്രശാലിയും കുബുദ്ധിക്കാരനുമായിരുന്നു . വളരെനാള്‍ കച്ചവടം ചെയ്തു നടന്നുകൊണ്ട് സ്ഥിതിഗതികള്‍ പഠിക്കുകയും ജനങ്ങളെ വശത്താക്കാന്‍ പലവിധ ഗൂഡ തന്ത്രങ്ങള്‍ ആവിഷ്കരിക്കുകയും ജനങ്ങളില്‍ വളരെയധികം സ്വാധീനം ചെലുത്തുകയും ചെയ്തു . ആള്‍ക്കാരെ കാശ് കൊടുത്തു പാട്ടിലാക്കുകയും മദ്യം കൊടുത്തു തന്റെ ചൊല്‍പ്പടിക്ക് നിറുത്തുകയും ചെയ്തിരുന്നു. കള്ളന്മാരെ തുരത്ത്ടിയോടിക്കാന് അയാള്‍ രാജ കിങ്കരന്മാരെ സഹായിക്കുകയും ആ വാര്‍ത്ത രാജസന്നിധിയില്‍ എത്തുകയും ചെയ്തു. അങ്ങനെ വലിയ രാജാവിന്റെ , (അതായത് ധീരരാജവിന്റെ അച്ചന് വിക്രമാരാജാ)പ്രശംസക്ക് പാത്രമാവുകയും കൊട്ടാരത്തില്‍ ഒരു പ്രമുഖസ്ഥാനം കൈയ്യടക്കിവെക്കാനും സാധിച്ചു. അതുവഴി രാജാവിന്റെ മന്ത്രിസ്ഥാനം വരെ ലഭിക്കുവാന്‍ അധികസമയം വേണ്ടിവന്നില്ല . എന്നാല്‍ അയാള്‍ കരുതി കൂട്ടിയിരുന്നത് എന്തിനാണെന്ന് ആര്‍ക്കും മനസിലായില്ല . ഒരു സുപ്രഭാതത്തില്‍ വിക്രമാരാജാ വിഷം തീണ്ടി മരിച്ചു എന്ന വാര്‍ത്തയാണ് രാജ്യം കേട്ടത് . അവിടുത്തെ രാജ്യഭ്രത്യന് സുരണിക്ക് ഈ രഹസ്യം അറിയാമായിരുന്നു. വിഷം രാജാവിന്റെ ആഹാരത്ത്തില് ചേര്‍ക്കാന്‍ സുരണിയെയാണ് ഏല്പിച്ചിരുന്നത് . സുരണി ഈക്കാര്യം നിഷേധിക്കുക മാത്രമല്ല തന്നെ കൊല്ലുമെന്ന് ഉറപ്പായപ്പോള്‍ തന്റെ ഭാര്യ ഉമ്മുലുവിനെയും കൂട്ട് രാത്രിതന്നെ കാട്ടിലേക്ക്, പോകുന്നതിനു മുന്‍പ് ഉറങ്ങി കിടന്നിരുന്ന യുവാവായ ധീര രാജാവിനെ ഉറക്കത്തില്‍നിന്നും എഴുന്നേല്പിച്ചു കാര്യങ്ങള്‍ ഉണര്‍ത്തി , ജീവന് അപകടത്തിലാണെന്ന് ബോധിപ്പിച്ചു . സമയം ഒട്ടും ഇല്ലായിരുന്നു . തലനാരിഴക്ക് രക്ഷപെട്ടു എന്ന് തന്നെ പറയാം . അങ്ങനെ കാട്ടിലേക്ക് ഒരു കൂട്ടയോട്ടം തന്നെ വേണ്ടിവന്നു ധീരരാജാവിന് .
തുടര്‍ന്നങ്ങോട്ട് പീഡനങ്ങളുടെയും ദുരിതങ്ങളുടെയും കാലമായിരുന്നു കസ്തൂരി രാജ്യത്ത്. രാജ്യത്തെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ചു കടല്‍ കടത്തി. തേനും പാലും ഒഴുകിയ നാട് , വിഭവ സമൃദ്ധം ആയിരുന്ന പ്രദേശം , ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും പടുകുഴിയിലേക്ക് വീഴാന്‍ അധിക സമയം വേണ്ടിവന്നില്ല .
അന്നുവരെ ജനങ്ങളോട് സ്നേഹം അഭിനയിച്ചിരുന്ന ഘോരസിംഗ് തന്റെ തനിനിറം കാട്ടിത്തുടങ്ങി . രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ചു. സുന്ദരിമാരായ തരുണീമണികളെ തന്റെ ഇഷ്ടത്തിനു അനുസരിച്ച് വെപ്പാടികളായും ഭാര്യമാരായും ആക്കി. കുട്ടികളെ നിര്‍ബന്ധിത ബാലവേലകള്‍ ചെയ്യിച്ചു. യുവക്കന്മാരെ കഠിനമായ ജോലികള്‍ നല്കി ആരോഗ്യം ക്ഷയിപ്പിച്ചു. അനുസരിക്കാത്തവരെ അടിമച്ചങ്ങലക്കിട്ടു . ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമായി .
അച്ചന്റെ മരണത്തെ തുടര്‍ന്ന് ധീരരാജവ് വെറുതെ ഇരുന്നില്ല . തന്റെ അച്ചനെ കൊന്നവരോട് പകരം വീട്ടാന്‍ ഒരവസരം പാര്‍ത്ത് കാട്ടില്‍ തന്നെ വാസമുറപ്പിച്ചു . ഇതിനിടെ ഭ്രത്യനായ സുരണി എന്ന പടയാളി, നാട്ടില്‍ പോയി കാര്യങ്ങള്‍ അപ്പോളപ്പോള്‍ ക്രത്യമായി അറിയുന്നുണ്ടായിരുന്നു. സുരണി , ഭാര്യ ഉമ്മലൂ , നാട്ടില്‍നിന്നും വന്ന കുറെ പ്രജകള്‍ ഇങ്ങനെ ഒരു കൂട്ടം തന്നെ ധീരരാജാവിനെ സഹായിക്കുവാന്‍ കാട്ടില്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിയുന്തോറും പ്രജകളുടെ എണ്ണം കൂടി . ഇവരെവെച്ച് ധീരരജാവ് ഒരു സൈന്യം തന്നെ ഉണ്ടാക്കി . ഏതു വിഷമ സന്ധിയിലും ജനങ്ങള്‍ രാജാവിനോടൊപ്പം ഉണ്ടായിരുന്നു. കാട്ടിനുള്ളില്‍ ഇരുന്നുകൊണ്ടുതന്നെ കസ്തൂരി രാജ്യത്തെ ജനങ്ങളുടെ കാര്യങ്ങള്‍ നിയന്തിക്കുവാന്‍ സാധിക്കുമായിരുന്നു യുവരാജാവിന് . ഞങ്ങളുടെ രാജാവ് കൂടെയുണ്ടെന്ന വിശ്വാസം ദുരിതക്കയത്ത്തിലും ജനങ്ങള്‍ക്ക് ആശ്വാസവും ഊര്‍ജ്ജവും പകര്‍ന്നു.
ഇതിനിടയില്‍ അയല്‍രാജ്യമായ സിംബാല രാജ്യം ഭരിച്ചിരുന്ന മന്കൂസ് എന്ന രാജാവിന്റെ സഹായംതെടി ധീരരാജാവ് . മന്കൂസു രാജാവിനെ മുന്‍പ് പല ഘട്ടങ്ങളിലും , അവിടെ ഭക്ഷ്യക്ഷമാമുണ്ടായപ്പോള് സഹായിച്ചിരുന്നതു ധീരരാജാവായിരുന്നു . മാത്രമല്ല , ധീരരാജാവിന്റെ പത്നി മല്ലിക രാജ്ഞി മന്കൂസ് രാജാവിന്റെ കുടുംബത്തിലെ അങ്ങവുമായിരുന്നു.
അദ്ദേഹം സഹായിക്കാമെന്നേറ്റു .കസ്തൂരി രാജ്യത്ത് ഘോരസിങ്ങിന്റെ മകന് മാന്‍സിംഗ് അധികാരമേറ്റു . മാന്‍സിംഗ് ബലം പ്രയോഗിച്ചപ്പോള്‍ ഘോര്സിങ്ങിനു വഴങ്ങേണ്ടി വന്നു . അതാണുണ്ടായത്. അച്ഛനക്കാള് ക്രൂരനായിരുന്നു മകന് മാന്‍സിംഗ് . ഘോര്സിംഗിന്റെ തരുണീമണികളായ പെണ്ണുങ്ങളെ മാന്‍സിംഗ് കൈക്കലാക്കി വെപ്പാട്ടിമാരാക്കി . നാട്ടില്‍ പെണ്ണുങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി .കടുത്ത ക്ഷാമവും ദാരിദ്ര്യവും കസ്തൂരി രാജ്യത്ത് പൊട്ടിപുറപ്പെട്ടു. മാന്‍സിങ്ങിന്റെ മനസ്സില്‍ ഒരു ദുഷ്ട ലാക്കുണ്ടായിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന ദാരിദ്ര്യം മാറാന്‍ ഒറ്റ വഴിയെ ഉള്ളൂ. ഖജനാവില്‍ കൂട്ടിയിട്ടിരിക്കുന്ന സ്വര്‍ണ്ണ നാണയങ്ങളുടെ കൂമ്പാരം കടലിനപ്പുറത്തുള്ള പുറം രാജ്യത്ത് വില്‍ക്കുക. ഇതിനു മുന്‍പും പല രാജ്യങ്ങളിലും പോയി ഈ ഹീനകൃത്യം ചെയ്തു വന്നിട്ടുള്ള പരിചയം ഘോര്‍ സിങ്ങിനു ഉണ്ടായിരുന്നു. ഈ കൃത്യത്തിനു അച്ഛന്റെ ഉപദേശം മാന്സിങ്ങിനു ഒരു മുതല്കൂട്ടായിരുന്നു . കൂടെ ഇവിടത്തെ സുന്ദരിമാരായ പെണ്ണുങ്ങളെയും വില്‍ക്കുക . കൊട്ടാരത്തിലുള്ള സ്വന്തം പടയാളികളെ മാന്‍ സിംഗ് ഇതിനുവേണ്ടി തയ്യാറാക്കി. എന്നാല്‍ , ധീരരാജവിന്റെ വിശ്വസ്തര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു . വിവരം ധീരരാജവിന്റെ ചെവിയിലെത്തി. ഇതുതന്നെ നല്ലാവസരം അദ്ദേഹം മനസ്സില്‍ കരുതി . കസ്തൂരി രാജ്യവും സിംബാല രാജ്യവും ചേരുന്നിടത്ത് ഒരു വലിയ കാടാണ് . ഈ കാട്ടില്‍കൂടെ കുറച്ചുദൂരം സഞ്ചരിച്ചു വേണം കടല്‍ ക്കരയില്‍ എത്താന്‍ . മാന്സിങ്ങിനു കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലേക്ക് സ്വര്‍ണ്ണ നാണയങ്ങള്‍ മാറ്റണമെങ്കില്‍ അതിര്‍ത്തിയിലുള്ള ഈ കാട്ടില്‍ക്കൂടി വേണമായിരുന്നു കടന്നു പോകാന്‍ , ഇതുകൊണ്ടാണ് ധീരരാജാവ് മനസ്സില്‍ പറഞ്ഞത് “ ഇതുതന്നെ നല്ല അവസരമെന്നു “ .
മന്കൂസു രാജ്യ സൈന്യവും ധീരരാജാവിന്റെ വിശ്വസ്തരായ ജനങ്ങളില്‍ നിന്നും പ്രത്യേകം തെരഞ്ഞെടുത്ത ചാവേര്‍ പടയാളികളും ചേര്‍ന്ന് മൊത്തം 500 പേര് , ഊരിപ്പിടിച്ച വാളുകളുമായി കാട്ടില്‍ എന്തിനും തയ്യാറായി നില്പുണ്ടായിരുന്നു . പൂര്ണ്ണചന്ദ്രന് തെളിഞ്ഞു നിന്ന രാത്രി . മരങ്ങളില്‍ ചന്ദ്രന്റെ പ്രഭ തട്ടി പാലോഴുകുന്നുണ്ടായിരുന്നു . അത്രയ്ക്ക് ഭംഗിയായിരുന്നു ആ ചന്ദ്രരശ്മികള്ക്ക് . ഇലകള്‍ പുളകിതരായി . എന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ നീണ്ട നിശബ്ദത . മാന്‍സിങ്ങും പടയാളികളും കാടിന് അടുത്തെത്താറായി . അവര്‍ 50 പടയാളികളും 100 പേര് സ്വര്‍ണ്ണപ്പെട്ടികള്‍ ചുമക്കുന്നവരുമായിരുന്നു. ഏറ്റവും പുറകിലായി അര്‍ദ്ധനഗ്നരായ 100 സുന്ദരിമാര്‍ . പെണ്ണുങ്ങളുടെ മറു മറച്ചിരുന്നില്ല . നടത്തത്തിന്റെ താളത്തിനൊത്ത് അവരുടെ ഉടയാത്ത സ്തനങ്ങള്‍ ഇളകിക്കൊണ്ടിരുന്നു . മാറ് മറക്കാന്‍ അവര്‍ക്ക് അവകാശമില്ലായിരുന്നു . അരപ്പട്ടയാനെങ്കില് ചെറിയ ഒരാവരണം മാത്രം . തരുണികളുടെ നിതിംബ ഭംഗി ആ ചന്ദ്രരാത്രിക്ക് മാറ്റ് കൂട്ടി .
മാന്സിങ്ങു കാട്ടിലേക്ക് പ്രവേശിച്ചതും ധീര രാജാവും മന്കൂസു രാജാവും കടന്നാക്രമിച്ചതും പെട്ടെന്നായിരുന്നു. മാന്‍സിങ്ങിന്റെ പടയാളികള്‍ ആയുധമെടുക്കുന്നതിനു മുന്‍പ് തന്നെ വാളിനിരയായി. അത്ര വേഗത്തിലായിരുന്നു ചാവേര്‍ പടയാളികളുടെ നീക്കം . മുന്‍ ഭാഗത്ത് യുദ്ധം നടക്കുന്നതറിഞ്ഞു പിന് ഭാഗത്ത് നിലയുറപ്പിച്ചിരുന്ന സ്വര്‍ണ്ണ നാണയങ്ങള്‍ ചുമന്നിരുന്നവരും ബന്ധിതരായിരുന്ന യുവതികളും പിന്തിരിഞ്ഞോടി . നിമിഷങ്ങള്‍ക്കകം പടയാളികലെല്ലാം തന്നെ മരിച്ചു. ശേഷിച്ചവര്‍ കീഴടങ്ങി . അടിയങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് പെണ്ണുങ്ങളും . മാന്‍ സിങ്ങ് ഇതിനിടയിലൂടെ ജീവനുംകൊണ്ട് കാട്ടിലൂടെ തിരിഞ്ഞോടി . സുരണിയെ കാര്യങ്ങള്‍ ഏല്പിച്ചുകൊണ്ട് ധീര രാജാവും മന്കൂസു രാജാവും മാന്‍ സിംഗിനെ പിടിക്കാന്‍ പുറകെ ഓടി . മാന്‍സിംഗിന്റെ തല വെട്ടിമാറ്റിക്കൊണ്ട് ധീരരാജാവ് വിജയകാഹളം മുഴക്കി. ഈ വിവരം കാട്ട്തീ പോലെ കസ്തൂരി രാജ്യത്തെ ജനങ്ങളറിഞ്ഞു . പെട്ടെന്നുതന്നെ എല്ലാ ജനങ്ങളും ധീരരാജാവിന്റെ പിന്നില്‍ അണി നിരന്നു . അത് ഒരു സൈന്യമായി മാറിക്കൊണ്ട് കൊട്ടാരം ലക്ഷ്യമായി നീങ്ങി . അധികം എതിര്‍പ്പൊന്നും ഇല്ലാതെ തന്നെ അവിടെ ഉണ്ടായിരുന്ന ഘോര്സിങ്ങും കൂട്ടരും കീഴടങ്ങി . എല്ലാവരുടെയും മുന്പില് വെച്ച് തന്നെ ഘോര്സിങ്ങിനെ തൂക്കിലേറ്റിക്കൊണ്ട് രാജ്യദ്രോഹക്കുറ്റത്തിനുള്ള ശിക്ഷ ധീരരാജാവ് നടപ്പാക്കി . മന്കൂസു രാജാവ് എല്ലാ സഹായത്തിനുമായി കൂടെയുണ്ടായിരുന്നു . നഷ്ടപ്പെട്ടുപോയ സ്വാതന്ത്ര്യവും സമാധാനവും തിരിച്ചു കിട്ടിയതില്‍ ജനങ്ങള്‍ എല്ലാവരും സന്തോഷഭരിതരായിതീര്ന്നു . ധീര രാജാവ് ഭരണം തുടങ്ങി …..
തുടരും ….. (കസ്തൂരിരാജ്യത്തിന്റെ സഥിതി എന്താകും കാത്തിരുന്ന് കാണുക )
കഥാകൃത്ത് – ബിനു മായപ്പള്ളില്‍ .
( താക്കീത് – വളരെ വിവാദമായ കഥയായതിനാല്‍ ഇത് കോപ്പിയടിക്കുന്നത് നിയമപരമായി ബ്ലോക്ക് ചെയ്തിരിക്കുന്നു . ദയവുചെയ്ത് അതിനു ശ്രമിക്കരുത് .)