10
April 2021
Saturday
08:59 pm IST
Kozhikode
28°
Rain Shower

നക്സലിസവും ഇന്ത്യന്‍ ജനതയും -ലേഖനം -ബിനു മായപ്പള്ളില്‍

February 22, 2020 | 1:10 PM | | admin
download (5)

 

 ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍റ് പൊളിറ്റിക്കല്‍ സയന്‍സിലെ നരവംശ ശാസ്ത്ര അസോസിയെറ്റ് പ്രോഫസ്സര്‍ അല്‍പ ഷാ ഇന്ത്യയിലെ നക്സല്‍ ഹൃദയഭൂമിയിലൂടെ വേഷം മാറി സഞ്ചരിച്ചത് 250 km ആണ് . അത് അവരുടെ മുന്നില്‍ ഒരുപാട് യാഥാര്‍ത്യങ്ങള്‍ തുറന്നിട്ടൂ .

download (7)

“വിപ്ലവത്തിന്റെ വസന്തം ഇന്ത്യയില്‍ വരവറിയിച്ചിരിക്കുന്നു “. എന്നാണു നക്സല്‍ പ്രസ്ഥാനത്തെക്കുറിച്ചു ചൈനീസ് കമ്മ്യൂനിസ്റ്റ് പാര്‍ട്ടി പറഞ്ഞത് . അനീതിക്കും അസമത്വത്തിനും എതിരെയുള്ള , ഇന്ത്യന്‍ യുവ  സമൂഹത്തിന്റെ  തീഷ്ണവും തീവ്രവുമായ പ്രതികരണത്തിനു അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുന്നു . അനീതിക്കെതിരെയും അസമത്വത്തിനും ജന്മിത്വത്തിന്റെ അടിമച്ചങ്ങലക്കെതിരെയും പോരാട്ടം തുടങ്ങിവെച്ച ഇന്ത്യന്‍ വനവാസികള്‍ അല്ലെങ്കില്‍ കാട്ടില്‍  താമസിക്കുന്ന കാട്ടുജാതിക്കാര്‍ അവരുടെ കൂടെ ചേര്‍ന്നു . ജാതിയുടെയും ഭ്രാഷ്ടിന്റെയും പേരില്‍ ഇന്നും കഷ്ടതകളും പീഡനങ്ങളും അനുഭവിക്കുന്നവര്‍. ഒരു ദിവസമെങ്കിലും സ്വാതന്ത്ര്യത്തിന്റെ രുചി എന്താണെന്ന് അറിയാത്തവര്‍ . അവരെ ഉദ്ധരിക്കുവാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും സര്‍ക്കാരിന് സമയവും ഇല്ല , ഒട്ടും താല്‍പര്യവും ഇല്ല . വോട്ടു പിട്ക്കാന്‍ സമയമാവുമ്പോള്‍ അവരോടു കള്ളത്തരങ്ങളും തട്ടിപ്പും നടത്തി ബലം പ്രയോഗിച്ചും വോട്ടു ബാങ്കാക്കി മാറ്റുക എന്നതാണ് ഏതൊരു സര്‍ക്കാരിന്റെയും നയം. അങ്ങനെ വരുമ്പോള്‍ അവര്‍ അവരുടെ ജീവന്‍ മരണ രക്ഷാര്ത്തം , പെണ്ണുങ്ങളുടെ മാനം എങ്കിലും രക്ഷിക്കാന്‍ ആയുധമെടുത്ത് പോയങ്കില്‍ അവരെ തെറ്റ് പറയാന്‍ പറ്റുമോ .

images (6)

പ്രതിഭാ ശാലികളായ ആയിരകണക്കിന് യുവാക്കള്‍ നക്സലിസം എന്ന പ്രസ്ഥാനത്തിന്റെ ആദര്‍ശ ധീരതയില്‍ പെട്ട് എരിഞ്ഞു ചാമ്പലായി . നാട്ടിന്‍ പുറങ്ങളില്‍ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ധീരരായ യുവാക്കളും പെണ്‍കുട്ടികളും അടക്കം സ്വന്തം വീടും വീട്ടുകാരെയും രക്ഷിക്കാന്‍ വേണ്ടി തോളില്‍ ആയുധമേന്തികൊണ്ട് നക്സല്‍ പ്രസ്ഥാനത്തിന്റെ കാട്ടുതീയില്‍ കത്തി ചാമ്പലായി . രക്ഷ്ട്രീയ വ്യഭിചാരങ്ങളുടെയും കാട്ട് സമ്പത്ത് കൊള്ളയടിക്കാനും ആര്‍ത്തി കാണിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനന്മാരുടെ രാക്ഷസചെയ്തികളുടെ അനന്തര ഫലമാണ് നക്സലിസം എന്ന പ്രസ്ഥാനം ,  എന്ന് പറയാന്‍ ഖേദമുണ്ട് . ഈ പ്രസ്ഥാനം വളര്‍ന്നു  വലുതായപ്പോള്‍ സര്‍ക്കാരിന്റെ നിയന്ത്രണ സീമകള്‍ ക്കപ്പുറത്തായി തീര്‍ന്നു.  നക്സല്‍ ഗ്രൂപ്പുകളെ പിളര്‍ത്തി അവര്‍ അവരെത്തന്നെ വെട്ടി തീര്‍ക്കാന്‍ ആളും അര്‍ത്ഥവും കൊടുത്തുകൊണ്ട് സര്‍ക്കാര്‍ അടവുനയം ഒന്ന് മാറ്റിപിടിച്ചു. പക്ഷെ ക്രമേണ തങ്ങളുടെ വംശം തന്നെ ഇല്ലാതാവുന്നത് നക്സലിസം എന്ന പ്രസ്ഥാനത്തിന് മനസ്സിലായി. വൈര്യം മറന്നു അവര്‍ ഒന്നായി .       “ മവോവാദികളാണ് ഇന്ത്യയുടെ ഏറ്റവും വലിയ അഭ്യന്തര ഭീഷണിയെന്ന് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പ്രഖ്യാപിച്ചത് ഈ അവസരത്തിലായിരുന്നു. . മാവോവാദികള്‍ സമൂഹത്തിനു അന്യരാണോ..  അവരുടെ നീതിക്കും അവകാശത്തിനും വേണ്ടിയല്ലേ അവര്‍ പോരാടുന്നത് . രാക്ഷ്ട്രീയക്കാരും ബി ജെ  പി സര്‍ക്കാരും ജനങ്ങളോട് കാണിക്കുന്നത് അതിലുംവലിയ  ക്രൂരതയല്ലേ . പട്ടാപകല്‍ പിടിച്ചു പറിയും ബാലാല്സങ്ങങ്ങളും… നാട് കൊള്ളയടിക്കുന്നു . ഖജനാവ് കാലിയാക്കുന്നു . ജനങ്ങള്‍ പട്ടിണികിടന്നു ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ അവിടെ മഹാ നഗരങ്ങളില്‍ പ്രതിമകള്‍ കെട്ടിപ്പൊക്കുന്നു. ജനക്ഷേമകാര്യങ്ങള്‍  നടത്താന്‍ കടമയുള്ള സര്‍ക്കാര്‍ , വ്യാജ പ്രോജക്ടുകള്‍ കാണിച്ചു സ്വന്തം കീശ വീര്‍പ്പിക്കുകയും ഒരു നേരത്തിനു  2000 രൂപയുടെ ഭക്ഷണം കഴിക്കുകയും വെദേശ രാജ്യങ്ങളില്‍ ചികിത്സക്കെന്ന പേരില്‍ ജനങ്ങളുടെ നികുതിപ്പണം , ലക്ഷങ്ങളും കൊടികളുമായി പാഴാക്കി കളയുകയും ചെയ്യുന്നു . ഉദ്യോഗസ്ഥ കൂട്ടങ്ങള്‍ ദൂര്‍ത്തിന്റെ പെരുമഴ കൊയ്യുന്നു. ഘട്ടം ഘട്ടമായുള്ള  ശമ്പള വര്ധനവിലൂടെയും നിരന്തരമായി പെന്‍ഷനും കൂട്ടിയെടുത്തുകൊണ്ട് ഒരു ഭാഗത്ത് സുഖിച്ചു സുഖലോലുപ ജീവിതം നയിച്ചുകൊണ്ടു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ടു പോകുമ്പോള്‍ ദാരിദ്ര്യവും പട്ടിണിയും കൊണ്ട് ജീവിതം കൂട്ടി മുട്ടിക്കാന്‍ രക്ഷയില്ലാതെ മക്കളുടെ ഭാവി തുലാസില്‍ ആടുന്ന വിഷമം മനസ്സില്‍ പെറ്റിക്കൊണ്ട് ഉള്ള ദാരിദ്രത്തില്‍  മിച്ചം വെക്കുന്ന കാശ് വീണ്ടും നികുതി പണമായി ഖജനാവിലേക്ക് പോകുന്നു സര്‍ക്കാരിന് ആഘോഷിക്കാന്‍ .

download (6)

ഇവിടെ നക്സലുകാരും അനുഭവിക്കുന്നത് ഒരേ വികാരം തന്നെ .ഒരു കണക്കില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ജനസമൂഹം ഉയര്ത്തെഴുന്നെല്‍ക്കാന്‍ സമയമായി എന്ന് തോന്നുന്നു. സമത്വവും നീതിയും പുലരുന്ന പുതിയൊരു ഇന്ത്യാക്കായ് പൊരുതുന്ന വിപ്ലവകാരികള്‍ എന്നൊരു വിശേഷണവും മാവോവാദികള്‍ക്കുണ്ട്.

നമ്മളുടെ ഒരു ജനാധിപത്യ രാജ്യമാണ് . ഇവിടെ  ജനാധിപത്യ സ്വാതന്ത്ര്യം പുലരണം .  സായുധ വിപ്ലവം കൊണ്ടുഒന്നും നേടാനില്ല എന്നുള്ള സത്യം സങ്കീര്‍ണ്ണം തന്നെയാണ് . സമത്വ പൂര്‍ണ്ണമായ ലോകത്തിനു വേണ്ടിയാണ് നക്സലുകള്‍ പോരാടേണ്ടത്  . അവര്‍ അത് തന്നെയാണ് ചെയ്യുന്നതും .പക്ഷെ അതിനുള്ള മാര്‍ഗ്ഗം സായുധ വിപ്ലവമല്ല , എന്നതിനെക്കുറിച്ച് കാര്യമായ ഒരു ചിന്ത നടത്താന്‍ അവര്‍ക്ക് സമയമായിരിക്കുന്നു. അതിനു ഒരു സാഹചര്യമുണ്ടക്കാന്‍  രക്ഷ്ട്രീയക്കാരല്ല വേണ്ടത് .  നല്ലതുറന്ന ചിന്താഗതിയുള്ള പുതിയൊരു ജനസമൂഹമാണ് അതിനു വേണ്ടത് .  സര്‍ക്കാരും രക്ഷ്ട്രീയക്കാരും ഇടപെട്ടാല്‍ അതില്‍ മാലിന്യവും സ്വാര്‍ത്ഥ താല്പര്യങ്ങളും കൂടും .  സാധാരണജനങ്ങളെ പോലെ ജീവിക്കുവാന്‍ നക്സല്കാര്‍ക്ക് താല്പര്യമുണ്ട് . സാധാരണ  ജനങ്ങളുടെ  കാര്യം ഒട്ടും മോശമല്ല . അവര്‍ കാട്ടിലും  നമ്മള്  നാട്ടിലും  ആണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ . അടിമത്വവും അസമത്വവും അനീതിയും എല്ലാം ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാവരും അനിഭവിക്കുന്നുണ്ട്‌ .   ഇന്നത്തെ ഇന്ത്യന്‍ ജന സമൂഹവും നക്സല്‍ കാരും  ഒരേ വിഷമ തീയില്‍ തന്നെയാണ്   ജീവിക്കുന്നത് , എന്നതുകൊണ്ട്‌  ഈ പ്രക്രിയ വളരെ എളുപ്പമാകും.  എല്ലാവര്ക്കും  കഞ്ഞിയും ചമ്മന്തിയും ആണെങ്കില്‍ പിന്നെ പരാതിയില്ലല്ലോ .

നമ്മുടെ ആദിവാസി സമൂഹം അതു  ഇന്ത്യയിലെ ജനങ്ങള്തന്നെയാണ്  എന്ന വസ്തുത സര്‍ക്കാരുകള്‍ മാറി മാറി മറക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകുന്നു. മറ്റിടങ്ങളിലില്ലാത്ത പല മികച്ച സമ്പ്രദായങ്ങളും ആദിവാസികളുടെ ഇടയിലുണ്ട് . വന വിഭവങ്ങള്‍ക്ക് മേല്‍ ആദിവാസികല്‍ക്കുള്ള  അവകാശങ്ങള്‍ നിലനിറുത്തുന്നതിനു പകരം അവ തകര്‍ക്കുന്നതിനു ബഹുരാക്ഷ്ട്ര കമ്പനികള്‍ക്ക് കൂടൊരുക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത് .  ഇന്നിപ്പോള്‍  പല ആദിവാസികളും കുടിയേറ്റ തൊഴിലാളികളായി  ജോലി ചെയ്യുന്നുണ്ട്.  മറ്റു തൊഴിലാളികള്‍ എടുക്കാന്‍ തയ്യാറാവാത്ത തൊഴിലുകലാണ് അവര്‍ ചെയ്യുന്നത് . കുറഞ്ഞ കൂലിയും. വൃത്തികെട്ട പരിസരങ്ങള്മാണ്  ഇവര്‍ക്ക്  താമസിക്കാന്‍ കൊടുക്കുന്നത് .  മാന്യമായ തൊഴിലും വേതനവും ജീവിത പരിസരങ്ങളും എല്ലാ ജനങ്ങളുടെയും അവകാശമാണ് . മനുഷ്യനായി പിറന്നാള്‍ മനുഷ്യനായിതന്നെ ജീവിക്കണം . ഈ അവകാശത്തിനു ഇന്ത്യന്‍   ഭരണഘടന എല്ലാവര്ക്കും സമത്വ രൂപേണയുള്ള സ്വാതന്ത്ര്യം നല്‍കുന്നുവെങ്കില്‍ , എന്തുകൊണ്ട് ആദിവാസികള്‍ക്ക് മാത്രം അത് നിഷേധിക്കപ്പെടുന്നു.  മാറിയെ തീരൂ  അല്ലെങ്കില്‍ മാറ്റിയെയെതീരൂ … 

   

തയ്യാറാക്കിയത് – ശ്രീ ബിനു മായപ്പള്ളില്‍

  

 

Previous Next