03
April 2020
Friday
04:34 am IST
Kozhikode
27°
Partly Cloudy

പൌരത്വ നിയമം .യു എന്‍ മനുഷ്യവകാശ കമ്മീഷന്‍ കോടതിയില്‍ .പ്രതിഷേധിച്ച് ഇന്ത്യ

March 3, 2020 | 4:15 PM | | admin
supreme-court

പൌരത്വ നിയമം .യു എന്‍ മനുഷ്യവകാഷകംമീഷന്‍ കോടതിയില്‍ . പ്രതിഷേധിച്ച് ഇന്ത്യ. 

ന്യൂ ഡല്‍ഹി : പൌരത്വ ഭേതഗതി നിയമത്തില്‍  കക്ഷി ചേരാന്‍  യു എന്‍ മനുഷ്യാവകാശ  കമ്മീഷണര്‍ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി . ഇന്നലെയാണ് കമ്മീഷണര്‍ ഇക്കാര്യം യു എന്‍ ലെ  ഇന്ത്യന്‍ പ്രതിനിധിയെ ജനീവയില്‍ അറിയിച്ചത് . എന്നാലിത്  രാജ്യത്തിന്റെ  അഭ്യന്തര കാര്യമാണെന്നും  കക്ഷി ചേരാന്‍ അവകാശമില്ലെന്നും  വിദേശകാര്യ  മന്ത്രാലയം വ്യക്തമാക്കി . പൌരത്വ ഭേതഗതി നിയമം ഇന്ത്യയുടെ അഭ്യന്തര കാര്യമാണ് .  ഇന്ത്യയുടെ പരമാധികാരവുമായി  ബന്ധപ്പെട്ട  വിഷയങ്ങളില്‍ ഒരു വിദേശ കക്ഷിക്കും  നിലപാടില്ലെന്നും  മന്ത്രാലയം അറിയിച്ചു . 

മതപരമായ പീഡനങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്ക്‌ കുടിയേറിയ മുസ്‌ലിം ഇതര അഭയാര്തികള്‍ക്ക്  പൌരത്വം വാഗ്ദാനം ചെയ്യുന്ന നിയമം  ഭരണഘടനാപരമായി  സാധുതയുള്ളതാണ്  . 

News Desk – Malayalam News Time 

 

Previous Next