03
April 2020
Friday
02:31 am IST
Kozhikode
28°
Fair

രണ്ടാം സ്വാതന്ത്ര്യ സമരം “ THE PEOPLE “ ലൂടെ

December 1, 2019 | 9:27 PM | | admin
75521898_2690290724342790_994576084856995840_n

രണ്ടാം സ്വാതന്ത്ര്യ സമരം THE PEOPLE  ലൂടെ

 സാധാരണ ക്കാരനെ പട്ടിണിക്കിടുകയും ചെറുകിട വ്യവസായങ്ങള്‍ തകര്‍ക്കുകയും , കുത്തക മുതലാളിമാരെ ആകാശം മുട്ടെ വളര്‍ത്തുകയും ചെയ്യുന്ന , സാമ്പത്തിക അരാജകത്വത്തിനെതിരെ , നമ്മുടെ സ്വാതന്ത്ര്യ മൌലിക അവകാശങ്ങള്‍ ഉപയോഗിച്ച് , ശബ്ദമുയര്ത്തുവാന്‍ സമയമായി..

കാര്‍ഷിക കടങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടി അത്മഹത്യ ചെയ്യുന്ന നാളികേര കര്‍ഷകരെ ഒന്നുഒര്തു നോക്കൂ . 350  രൂപയുടെ അരിയും കറിസധനങ്ങളും കടയില്‍ നിന്നും ഒരു കര്‍ഷകന്‍ വാങ്ങണമെങ്കില്‍ , എത്ര തേങ്ങ മാര്‍ക്കറ്റില്‍ എത്തിച്ചു വിട്ടലാണ് ഇത് സാധിക്കുക . അതിനു അവന്‍ ചെലവാക്കേണ്ടി വരുന്നത് ഈ 350  രൂപയേക്കാള്‍ കൂടുതലാണ്. ഇങ്ങനെ നശിച്ചു പോകുന്നു കേരളത്തിലെ എല്ലാത്തരം കാര്‍ഷിക മേഖലയും .

മന്ത്രിമാരും ജനപ്രതിനിധികളും രോഗംവന്നാല്‍ ജനങ്ങളുടെ നികുതി പണത്തില്‍ കുടുംബ സമേതം വിദേശത്ത് പോയി ചികിത്സ തേടുമ്പോള്‍ സാധാരണക്കാരന് രോഗംവന്നാല്‍ പാട്ടും പാടി ബക്കറ്റുമെടുത്ത് , തെരുവില്‍ ഭിക്ഷയെടുക്കേണ്ടി വരുന്ന മഹത്തായ ഇന്ത്യന്‍ ജനാധിപത്യം .വായ്പ തിരിച്ചടക്കാന്‍ ഗതിയില്ലാതെ , വീട്ടമ്മ തന്റെ ഗര്‍ഭ പാത്രം വാടകയ്ക്ക് നല്‍കി കടംവീട്ടാന്‍ പത്ര പരസ്യം ചെയ്ത സംസ്ഥാനം !!  മക്കളുടെ വിദ്യാഭ്യാസത്തിനും , ഒരു നേരത്തെ ഭക്ഷണത്തിനും , വേണ്ടി ശരീരം വിറ്റു കുടുംബം പുലര്ത്തുന്ന 21698  സഹോദരിമാരുല്ലസംസ്ഥാനം.!!  കിഡ്നി വിറ്റു ജീവിക്കേണ്ടി വരുന്ന പവങ്ങളുള്ള കേരള സംസ്ഥാനം !!  

ഇന്ന് ഇന്ത്യാ മഹാരാജ്യത്തില്‍ , ഏറ്റവും കൂടുതല്‍ കട ബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ 10 വര്ഷം കൊണ്ട് സര്‍ക്കാര്‍ വാങ്ങി കൂട്ടിയ കടം 1,83,686 കോടി രൂപയാണ്. കഴിഞ്ഞ 10 വര്ഷം പലിശ ഇനത്തില്‍ മാത്രം തിരിച്ചടച്ചത് ഒരു ലക്ഷം കോടി രൂപയാണ് . 2016 -17 -ല്‍ 49875  രൂപ മാത്രമുണ്ടായിരുന്ന കേരളത്തിന്റെ പൊതുകടം കഴിഞ്ഞ പത്ത് വര്ഷം കൊണ്ടാണ് 2,36,055 കോടിയിലേക്ക് കുത്തനെ ഉയര്‍ന്നത് .

പുതിയ കടമെടുത്ത് പഴയ കടത്തിന്റെ പലിശ തിരിച്ചടക്കുന്ന കേരള ഗവര്‍ന്മെന്റ് ,വിതക്കാന്‍ വേണ്ടി സൂക്ഷിച്ചു വെച്ചിരുന്ന വിത്തുമെടുത്ത് കുത്തി കഴിഞ്ഞപ്പോള്‍ പ്രളയത്തിലും എല്ലാംനഷ്ടപ്പെട്ട പാവം കര്‍ഷകന്റെ തലയില്‍ പ്രളയ സെസ് !! എ ഡി ബി യുടെയും ലോക ബാങ്കിന്റെയും പണയ വസ്തുവാണ് ഇന്ന് കേരളത്തിലെ ജനങ്ങള്‍ . പാവങ്ങളായ കണങ്ങളുടെ പേരും പറഞ്ഞു  ലോകബാങ്കില്‍ നിന്നും കൊടികള്‍   കട മെടുത്ത്     ധൂര്ത്തടിക്കുകയും , എസ്റ്റ്ടും  ബംഗ്ലാവും വലിയ വ്യവസായ സാമ്രാജ്യങ്ങള്‍ തന്നെ വാരിക്കൂട്ടുന്ന  ഈ  സാമ്പത്തിക അരാജകത്വത്തിനെതിരെ , ശബ്ദിക്കാന്‍ നമുക്ക് സമയമായി. അല്ലെങ്കില്‍  നാളെ  നമ്മുടെ കിടപ്പാടം നഷ്ടപെട്ടക്കാം …

ബിനു മായപ്പള്ളില്‍ 

Previous Next