12
August 2020
Wednesday
02:15 pm IST
Kozhikode
29°
Haze

S P M ഒരു വസന്തം – ഓര്‍മ്മക്കുറിപ്പ്‌ – 1

September 18, 2018 | 1:30 PM | | admin
download (6)

S P M ഒരു വസന്തം –ഓര്‍മ്മക്കുറിപ്പ്‌

 

ഞങ്ങളുടെ ജീവിതത്തിലെ രസമുള്ള കുറെ നല്ല ദിവസങ്ങളായിരുന്നു രണ്ടു കൊല്ലത്തെ S P M Technical college –  ലെ പഠനകാലം . വളരെ മനോഹാരിതയുള്ള ഒരു പൂവ്  വിരിയുമ്പോള്‍ അതിന്റെ ഭംഗി കണ്ണ് ചിമ്മുന്നതുവരെ അത്ഭുതത്തോടെ നോക്കി ആനന്ദം കൊള്ലുകയായിരുന്നു ഞങ്ങള്‍ , അതായിരുന്നു ഞങ്ങള്‍ക്ക് SPM. ഞങ്ങളെന്നു പറയുമ്പോള്‍ SPM ലെ ആ പഴയ കൂട്ടുകാര്‍ തന്നെ . എല്ലാവരെയും വിശദമായി പതിയെ പരിചയപ്പെടുത്താം . കഥ നമുക്ക് ആദ്യം മുതല്‍ തുടങ്ങാം അല്ലെ.

1990 , ജൂണ്‍ മാസം പത്താം തീയതി രാവിലെ ഒന്‍പതു മണിക്ക് മനസ്സില്‍ വലിയ പ്രതീക്ഷകളുമായി ഞാന്‍ പാലാരിവട്ടത്തുള്ള SPM കോളേജിന്റെ മുന്‍പില്‍ വണ്ടിയിറങ്ങി. വിടര്‍ന്ന കണ്ണുകളോടെ ചുറ്റിനും  നോക്കി. പുതിയ ആകാശം പുതിയ ഭൂമി എന്ന് പറയുമ്പോലെ , പുതിയ കോളേജിന്റെ മണം എന്നെ ചിന്തകുലനാക്കി. കോളേജിന്റെ ചെളിപിടിച്ച മതിലുകള്‍ എന്നെ കൊഞ്ഞനം കുത്തിയോ എന്ന് സംശയം . പൊടിപിടിച്ചു കിടക്കുന്ന വരാന്തകള്‍ . കുറച്ചുനാള്‍ അവധിക്കാലം ആയിരുന്നതുകൊണ്ട് ഒച്ചയും ബഹളവുമില്ലാതെ മൂകമായി കിടന്നിരുന്ന അന്തരീക്ഷം എന്നെ മാടിവിളിച്ചു .എന്തോ ഒരു വശീകരണത്വം അവിടമാകെ പ്രസരിച്ചു കിടക്കുന്നതായി തോന്നി. ഈ കൊളെജോന്നു ആഘോഷമാക്കി മറ്റു എന്നൊരു ശബ്ദം നിശബ്ദതയില്‍ കുളിച്ചു കിടക്കുന്ന കോളേജിന്റെ അന്തരീക്ഷത്തില്‍നിന്നു മുഴങ്ങി കേള്‍ക്കാമായിരുന്നു .

ഓ .. തുടക്കത്തിലെ തന്നെ വലിയ സാഹസതിനോന്നും മുതിരാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു . കാരണം , SKILTEK ല്‍ നിന്നും ഒരു ബ്രാഹ്മന്ട സാഹസം കഴിഞ്ഞു വരികയാ. മൂന്നു കൊല്ലത്തെ Electronics Diploma Course , രണ്ടുകൊല്ലം കൊണ്ട് അടിച്ചുപൊളിച്ചു പ്രിന്സിപലിനെയും തല്ലി , പരീക്ഷപോലും എഴുതാതെ , ഇറങ്ങി പോന്നിട്ട് അധികം നാളായില്ല . വെറും മൂന്നുമാസമേ ആയുള്ളൂ എല്ലാം കഴിഞ്ഞിട്ട്. അതുകൊണ്ട് ഇവിടത്തെ ആഘോഷം പതുക്കെ തുടങ്ങാം എന്ന് മനസ്സില്‍ ഉറപ്പിച്ചു.

എനിക്ക് ആദ്യമേ തന്നെ ഒരു കൂട്ടുകാരനെ കിട്ടി . കുട്ടായി എന്ന് വിളിക്കുന്ന അബ്രാഹം . നാട്ടില്‍ വെച്ചു അവനുമായി പരിചയമുണ്ടായിരുന്നു .എല്ലാവരും അപരിചിത മുഖങ്ങളുമായി ക്ലാസ്സിലേക്ക് കാലെടുത്തു വെച്ചപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പരസ്പരം ചിരിച്ചുകൊണ്ട് നടന്നു.

ഏകാന്തത തൂങ്ങി നില്‍ക്കുന്ന മനസ്സുമായി എല്ലാവരും ഓരോ ഇടങ്ങളില്‍ ഇരിപ്പുറപ്പിച്ചു . മൂന്നാമത്തെ ബെഞ്ചില്‍ ഞാനും എന്റെ പുറകില്‍ കുട്ടായിയും സ്വന്തം സ്ഥാനങ്ങളില്‍ ബലം കൊടുത്ത് ഇരുന്നു . ഒന്നാം നിരയിലും രണ്ടാം നിരയിലും പെണ്‍കുട്ടികള്‍ ആയിരുന്നു. ആര്‍ക്കും ആരോടും ഒരു പരിചയ ഭാവം പോലുമില്ല  എങ്കിലും , ഉത്കന്ട നിറഞ്ഞ നിമിഷങ്ങളില്‍ കുറച്ചുപേര്‍ ഒളികണ്ണിട്ടു അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നുണ്ടായിരുന്നു .

download (7)

ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചറായ മിനി ടീച്ചര്‍ ആയിരുന്നു ഞങ്ങള്‍ക്ക് Electronics വിഷയം എടുത്തിരുന്നത് . വലിയ സംഭവങ്ങള്‍ ഒന്നുമില്ലാതെ കുറച്ചു ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി . കടിച്ചാല്‍ പൊട്ടാത്ത Electronics എന്ന വിഷയത്തിന്‍റെ ആഴക്കടലിലേക്ക് ഞങ്ങള്‍ ഊളിയിടാന്‍ ആരംഭിച്ചു. ഏറ്റവും പുറകിലത്തെ ബെഞ്ചിലായിരുന്നു , പില്‍ക്കാലത്ത് എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളായി മാറിയ മനീഷ് ഇരുന്നിരുന്നത്. അവന്റെ ഒരു പ്രത്യേകത ഹ്യൂമാറായിട്ടുള്ള തമാശകള്‍ പറഞ്ഞു ഞങ്ങളെ പോട്ടിചിരിപ്പിക്കുക എന്നതായിരുന്നു . അത് ഒരു പരിധിവരെ ആവശ്യവുമായിരുന്നു . തിയറി ക്ലാസിന്റെ കര്‍ണ്ണകടോരമായ ബോറടിയില്‍ നിന്ന് രക്ഷിച്ചത്‌ മനീഷിന്റെ തമാശകള്‍ ആയിരുന്നു. അവന്റെ രസകരമായ വാചകമടിയില്‍ ടീച്ചര്‍ വരെ ചിരിച്ച ദിവസങ്ങളുണ്ടായിരുന്നു . ആരെയും വേറുപ്പിക്കത്തുമില്ല . അതൊരു കഴിവ് തന്നെയായിരുന്നു. പതുക്കെ പതുക്കെ എല്ലാവരുടെയും  കണ്ണുകള്‍ അവനിലേക്ക്‌ ആകര്ഷിക്കപ്പെടാന്‍ തുടങ്ങി. ഇനിയങ്ങോട്ടാണ് സംഭവങ്ങളുടെ തുടക്കം . എല്ലാവരുടെയും മനസ്സ് മനീഷ് എന്നാ കഥാപാത്രത്തെ ചുറ്റിപറ്റി സഞ്ചരിക്കാന്‍ തുടങ്ങി.

തുടരും ….

  

Previous Next