10
April 2021
Saturday
07:38 pm IST
Kozhikode
28°
Rain Shower

സ്വര്‍ണ്ണ കല്ലറ  -7

June 7, 2019 | 5:22 PM | | admin
സ്വര്‍ണ്ണ കല്ലറ

 

 അവരെ പറഞ്ഞയച്ചതിനിശേഷം അടുത്തുള്ള പോലിസ് സ്റ്റെഷനുമായി  ബന്ധപ്പെടാന്‍ റോബിന്‍ തന്റെ മൊബൈല്‍ ഫോണെടുത്തു . ഇന്‍സ്പെക്ടര്‍ ബാല തന്റെ ഒരു സുഹൃത്തും കൂടിയാണ്.  ഇതിനു മുന്‍പും പല അവസരങ്ങളിലും ഒരുമിച്ചു പ്രവൃത്തിച്ചിട്ടുണ്ട് . ധീരനായ ഒരു ഇന്‍സ്പെക്ടര്‍ . ബാലയോടു ഡിറ്റക്ടീവ് റോബിന് നല്ല ബഹുമാനമായിരുന്നു.

ഒരു പോലിസ് ജീപ്പ് അവിടെ വന്നു ബ്രേക്കിട്ടു നിര്‍ത്തി. അത് ഇന്‍സ്പെക്ടര്‍ ബാലയായിരുന്നു. റോബിനെ കണ്ടപ്പോള്‍ ബാലയുടെ കണ്ണുകള്‍ വെട്ടിത്തിളങ്ങി. ആഫ്റ്റര്‍   ത്രീ ഇയെര്സ് …വി മീറ്റ്‌ എഗൈന്‍ …ഇന്‍സ്പെക്ടര്‍ ബാല സല്യൂട്ട് അടിച്ചുകൊണ്ട് പറഞ്ഞു.  കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്  ഡിറ്റക്ടീവ് റോബിന്‍ . അതുകൊണ്ട് ബാലക്ക് സല്യൂട്ട് കൊടുത്തേ പറ്റൂ .. റോബിന്‍ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് മറുപടി പറഞ്ഞു. വെല്‍ക്കം ഇന്‍സ്പെക്ടര്‍ ബാല….മോസ്റ്റ്‌ വെല്‍ക്കം മൈ ഫ്രണ്ട് …

റോബിന്‍ ചുരുക്കത്തില്‍ കാര്യങ്ങളെല്ലാം ബാലയോടു പറഞ്ഞു. ഈ രണ്ടു ഗുണ്ടകളെയും നന്നായി കൈകാര്യം ചെയ്തു ബോംബെയിലുള്ള ഇവരുടെ  രഹസ്യ താവളങ്ങളെക്കുറിച്ചും അടുത്ത പ്ലാനുകളും അറിയണം . അതാണ്‌ ബാലയുടെ പ്രധാന ജോലി , റോബിന്‍ പറഞ്ഞു നിറുത്തി .  “ തീര്‍ച്ചയായും സാര്‍ .. , ഇവന്മാരെ ഞാന്‍ അറിയും , ഇവിടുത്തെ പ്രധാന അധോലോക നേതാവായ  കോബ്ര ജോണിയുടെ കിങ്കരന്മാരാന് ഇവര്‍. നല്ല തല്ലു കൊടുത്താല്‍ തത്ത പറയുന്നതുപോലെ എല്ലാം തുറന്നു പറയും , അത്രേയുള്ളൂ ഇവന്മാര്‍ .,  രാവിലെ എട്ടുമണിക്ക് സാറിന് എന്‍റെ ഫോണ്‍ കാള്‍ വരും ..അതിനുമുന്‍പ്‌ എന്തേലും തുമ്പ് കിട്ടുകയാണെങ്കില്‍ ഞാന്‍ ഉടന്‍തന്നെ വിളിച്ചിരിക്കും” . അതുമതി മൈ ഡിയര്‍ ബാല . പരസ്പരം ഹസ്തദാനം കൊടുത്തുകൊണ്ട് അവര്‍ പിരിഞ്ഞു.

കൂടെവന്ന പോലീസുകാര്‍ ഗുണ്ടകളെ ജീപ്പില്‍ കയറ്റി ഇരുത്തി.  ബാല ജീപ്പ് അതിശീഘ്രം പോലീസ് സ്റ്റെഷനിലേക്ക്  ഓടിച്ചു പോയി .

കൂടുതല്‍ രഹസ്യങ്ങള്‍ റോബിന്‍ ബാലയോടു പറഞ്ഞിരുന്നില്ല . ഇത്രയും പ്രമാദമായ ഒരു കേസിന്റെ കാര്യങ്ങള്‍ പുറത്തുപോകാന്‍ പാടില്ല . അതുകൊണ്ടുതന്നെ. ഗുണ്ടകളുമായി തല്ലുണ്ടായി എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ  . “ ഇവന്മാര്‍ ബോംബെയിലുള്ള ഏതോ അധോലോകത്തിലെക്കായിരുന്നു പൊയ്ക്കൊണ്ടിരുന്നത്. സംശയം തോന്നിയതുകൊണ്ട് ഞാന്‍ ഇവരെ കൈകാര്യം ചെയ്തെന്നേയുള്ളൂ . ഇവരുടെ ബോംബെയിലുള്ള രഹസ്യ സങ്കേതം ഏതാണെന്ന് ഇവരില്‍ നിന്നും ചോര്‍ത്തിയെടുത്ത്‌  എത്രയും  പെട്ടെന്നുതന്നെ എനിക്ക് കൈമാറണം “ .  ഇങ്ങനെയാണ് കാര്യങ്ങള്‍ റോബിന്‍ ബാലയോട് ധരിപ്പിച്ചത് . റോബിന്‍ നേരെ , മൂണ്‍ ഇന്‍റര്‍ നാഷണല്‍ ഹോട്ടലിലേക്ക് പോയി . റൂം നമ്പര്‍ – 100  നേരത്തെതന്നെ ബുക്ക് ചെയ്തിരുന്നു. ഒരാഴ്ചത്തെ ഉറക്കക്ഷീണം ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാനായിരുന്നു ഉദ്ദേശ്യം .

ഡോക്ടര്‍ തോമസ്‌ അക്ഷമയോടെ മട്ടുപ്പാവില്‍ ഉലാത്തികൊണ്ടിരുന്നു . ഡയാന  മോളെ ക്കുറിച്ച് ഒരു വിവരവും ഇതുവരെ കിട്ടിയില്ലല്ലോ.

ഇളം കാറ്റില്‍ പൂന്തോട്ടത്തിലെ ചിത്രശലഭങ്ങള്‍ പാറിപ്പറന്നു വര്‍ണ്ണങ്ങള്‍ വിടര്‍ത്തി . മിസ്സിസ് തോമസ് , ഡോക്ടറിന്റെ അടുത്തായി മുട്ടിയുരുമ്മി കസേരയിലിരുന്നുകൊണ്ട് ഡയാനമോളെ ക്കുറിച്ചുള്ള സംഭാഷണങ്ങളില്‍ മുഴുകി. പോസ്റ്റുമാന്‍ വരാനുള്ള പതിവ് സമയമായല്ലോ …ഡോക്ടര്‍ ക്ലോക്കിലേക്ക് നോക്കി.  മനസ്സില്‍ വിചാരിച്ചതും പോസ്തുമാന്‍ വന്നതും ഒരുമിച്ചായിരുന്നു. “ഒരു ടെലിഗ്രാം ഉണ്ട്” .സ്വരം കേട്ട് തല വെട്ടിച്ചു നോക്കിയതും അയാളുടെ നീട്ടിപിടിച്ച കൈകളിലേക്ക്… ഒപ്പിട്ടു വങ്ങുമ്പോള്‍ മിസ്സിസ്സിന്റെ മുഖത്ത് ആകാംക്ഷ .  ഡോക്ടറുടെ കണ്ണുകള്‍ അക്ഷരങ്ങളിലേക്ക് പാഞ്ഞു. “Diana is safe in my hand, Don’t worry”. അതായിരുന്നു ആ സന്ദേശം  . ഡിറ്റക്ടീവ് റോബിന്‍ അങ്ങനെ പറയണമെങ്കില്‍ എന്തേലും കാര്യം കാണും. തല്‍ക്കാലം ഇത് വളരെ രഹസ്യമായി തന്നെ വെക്കാം .

ആരും കാണാത്ത വേറൊരു മുഖം ഡോക്ടര്‍ തോമസ്സിനുണ്ടായിരുന്നു. നിഗൂഡതയുടെ വ്യതസ്തമായ മുഖംമൂടിയണിഞ്ഞ  മുഖം . അര്‍ദ്ധരാത്രിക്ക് ശേഷമാണ് അയാളുടെ ചെയ്തികള്‍ പ്രകൃതി പോലും അറിഞ്ഞിരുന്നത്. ആരെയും ഉപദ്രവിക്കാനല്ലായിരുന്നു അത്. സ്വന്തം നിലമില്പിനിവേണ്ടിതന്നെ ആയിരുന്നു അയാള്‍ ആ പ്രവൃത്തികള്‍ ശീലമാക്കിയത്. പിതാമഹന്മാരുടെ ആത്മാഭിലാഷം നിറവേറ്റാന്‍ നേണ്ടി തലമുറകളായി മന്ത്രവാദ പ്രക്രിയകളുടെ പരമ്പര. മാന്ത്രിക താന്ത്രിക പ്രയോഗങ്ങളുടെ ഒരു രഹസ്യ സാമ്രാജ്യം . തന്റെ പിതാമഹന്മാര്‍ കണ്ടെത്തിയ കോടനുകൊടികള്‍ വിലവരുന്ന അപൂര്‍വ്വ നിധി ശേഖരം വെട്ടിപ്പിടിക്കാന്‍ മാന്ത്രിക കര്‍മ്മങ്ങളുടെ സഹായം ഡോക്ടര്‍ തോമസ്‌ തേടി. അതിനായി വര്‍ഷങ്ങള്‍ തന്നെ എടുത്തു ഫല സിദ്ധി കിട്ടാന്‍ . അതില്‍ വിജയിക്കുകയും ചെയ്തു. M B B S പഠിച്ചുകൊണ്ടിരിക്കുന്ന നാളുകളിലും തന്റെ പിതാക്കന്മാരുടെ താളിയോലകളിലൂടെ മാന്ത്രിക വിദ്യ പഠിക്കാന്‍ തോമസ്‌ എന്ന വിദ്യാര്‍ഥി സമയം കണ്ടെത്തി. ബ്രഹ്മച്ചര്യയും ഉപവാസവും കൂട്ടിനായി കൂടെ കൂട്ടി. ക്ലാസ്സുകള്‍ പലതും കട്ട് ചെയ്തു കറുത്ത വാവിന്‍റെ പല രാത്രികളിലും കോവിലകത്തു  പോയി ഉപവസിചിരുന്നത് ഈ കര്‍ത്തവ്യം നിറവെറ്റാനായിരുന്നു .

ഡോക്ടര്‍ തോമസ്സിന്റെ നെറ്റി ചുളിഞ്ഞു. ഈ രഹസ്യം എവിടെയോ ചോര്‍ന്നിട്ടുണ്ടോ എന്നൊരു സംശയം , മനസ്സിനെ ഇടയ്ക്കിടയ്ക്ക് വല്ലാതെ  അലട്ടിക്കൊണ്ടിരുന്നു. എന്‍റെ അപ്പന്‍ മത്തായി അതീവ രഹസ്യമായിട്ടാണ്‌ ഇക്കാര്യങ്ങള്‍ എനിക്ക് കൈമാറി തന്നത്.  അപ്പന്‍ മത്തായിയുടെ പരമ്പര വരെ എത്തിപ്പിടിക്കാന്‍ പറ്റാതിരുന്ന ഈ വലിയബ് കാര്യം എന്നെക്കൊണ്ട് സാധിക്കാന്‍ പറ്റുമെന്ന് അപ്പന്‍ വിശ്വസിച്ചിരുന്നു. ഡിറ്റക്ടീവ് റോബിനോട് എല്ലാ കാര്യവും വള്ളിപുള്ളിയില്ലാതെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നെ എല്ലാ വിധത്തിലും സഹായിക്കാമെന്ന് അദ്ദേഹം എല്ക്കുകയും ചെയ്തു.  തന്നെക്കൊണ്ട് ഒറ്റക്കിത് നടക്കത്തില്ലയെന്നു ഡോക്ടര്‍ തോമസിന് തോന്നാതിരുന്നില്ല അതുകൊണ്ടാണ് ഡിറ്റക്ടീവ് റോബിനെ കൂട്ട് പിടിച്ചത്. വെറുതെയല്ല നല്ലൊരു പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈരേ നിര്‍ബന്ധത്തിനു വഴങ്ങി റോബിന്‍ സമ്മതിക്കുകയായിരുന്നു. ചിന്തകളുടെ ശക്തി കൂടുന്തോറും ട്രിപ്പിള്‍ ഫൈവ് സിഗരറ്റ് ചുണ്ടാത്തിരുന്നു പുകയായി മാറിക്കൊണ്ടിരുന്നു. എന്തായാലും എനിക്കിപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നു. അദ്ദേഹം ആത്മഗതം ചെയ്തു.

പുറത്തു ഗേറ്റിനു മുന്‍പില്‍ ഒരു കറുത്ത അംബാസിഡര്‍ കാര്‍ ബ്രേക്കിട്ടു നിറുത്തിയത് ഡോക്ടര്‍ തോമസ്സിന്റെ കണ്ണില്‍ പെട്ടൂ . അതിന്റെ വിന്‍ഡോ നാലുവശവും നിഇല ഫിലിം വെച്ച് ഒട്ടിച്ചിരുന്നു. വാതിലുകള്‍ തുറക്കുകയോ ആരും ഇറങ്ങി വരികയോ ചെയ്തില്ല . പകരം വളരെ സാവധാനം മതിലിന്റെ സൈഡിലോട്ടു നീക്കിയിട്ടൂ . ഡോക്ടര്‍ തോമസ്സിനു കാര്യം മനസിലായി . അദ്ദേഹം കാറിനടുത്തെക്കു ചെന്ന് ഡോര് തുറന്നു. അതില്‍ കൂളിംഗ് ഗ്ലാസ് ധരിച്ച സുമുഖരായ രണ്ടുപേര്‍ ഇരിപ്പുണ്ടായിരുന്നു. അവരോടു , ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ എന്ന് മാത്രം പറഞ്ഞു തിരിഞ്ഞു നടക്കുമ്പോള്‍ മുഖം വിവര്‍ണ്ണമായിരുന്നു . വിവിധ തരത്തിലുള്ള വികാരങ്ങള്‍ ആ മുഖത്ത് മിന്നിമായുന്നുണ്ടായിരുന്നു.

സമയം രാത്രിഎട്ടുമണി ആയി . “ എനിക്കിന്നൊരു യാത്രയുണ്ട് , രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളൂ , മിസ്സിസ്സിനോട് യാത്ര പറഞ്ഞു തോമസ് ഡോക്ടര്‍ വീട്ടില്‍ നിന്നും ഇറങ്ങി. നേരെത്തെവന്ന കറുത്ത അംബാസിഡര്‍ കാര്‍    പുറത്ത് കാത്തു നില്‍പ്പുണ്ടായിരുന്നു. മാന്ത്രിക സിദ്ടന്‍ , മനപ്പള്ളില്‍ ദേവരാജന്‍ അവരെയും കാത്തു ചാത്തനാര്‍ കോവിലകത്തിന്റെ  അകത്തെ ഹാളില്‍ അക്ഷമനായി ഇരിക്കുകയായിരുന്നു.  നിണ്ട താടിയും ജടയും ദേവരാജന്റെ മാന്ത്രിക ഭൂതകാലം മുഖത്ത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. നിത്യ ബ്രഹ്മചാരി , മന്ത്ര തന്ത്രങ്ങളില്‍ അതി സമര്‍ത്ഥന്‍ , ആത്മാക്കളെ വിളിച്ചുവരുത്താന്‍ കഴിവുല്ലയാള്‍ . വര്‍ഷങ്ങളായി മാന്ത്രിക താളിയോല ഗ്രന്ഥങ്ങള്‍ പഠിച്ചു അനുഷ്ടാനം നടത്തിക്കൊണ്ടിരിക്കുന്ന ദേവരാജന് , ബഹുമാന്യനായ ഒരു സുഹൃത്തും കൂടിയായിരുന്നു. അതാണ്‌ മനപ്പള്ളില്‍ ദേവരാജന്‍. “അങ്ങുന്നു വന്നിട്ട് നേരം ഒരുപടായോ “ ഡോക്ടര്‍ തോമസ്‌ , ദേവരാജനോട് ചോദിച്ചു. “പത്ത് നാഴിക സമയമായി ഡോക്ടര്‍ “. ഈ പൂജ എത്രനാള്‍ കൂടി വേണ്ടി വരും ഡോക്ടര്‍ വീണ്ടും സംശയം പ്രകടിപ്പിച്ചു.

“ നിധിയുടെ ഉറവിടം എവിടെയാണെന്ന് അറിയാനുള്ള ഒരു ഡ്രോയിംഗ് താമസിയാതെ വെളിപ്പെടും  എന്ന് പ്രശ്നത്തില്‍ കാണിക്കുന്നുണ്ട് , അതിനുവേണ്ട് നമുക്ക് കുറച്ചും കൂടി കാത്തിരുന്നേ പറ്റൂ .. കര്‍മ്മങ്ങളില്‍ ചില വ്യത്യാസങ്ങള്‍ വരുത്തേണ്ടതുണ്ട് ..” ദേവരാജന്‍ പറഞ്ഞു നിറുത്തി.

ഒന്ന് തെളിച്ചു പറയൂ എന്നായി ഡോക്ടര്‍. “വരും ദിവസങ്ങളില്‍ ഞാനത് തെളിച്ചു പറയാം , എനിക്ക് അതിനെക്കുറിച്ച് ചില സൂചനകള്‍ കിട്ടി തുടങ്ങിയിരിക്കുന്നു. തല്‍ക്കാലം കാത്തിരിക്കൂ ..”ഡോക്ടര്‍ പിന്നെ ഒന്നും പറഞ്ഞില്ല .

എല്ലാവരും കൂടി മുകളിലത്തെ നിലയിലുള്ള പൂജ മുറിയിലേക്ക് പോയി..

തുടരും……

ബിനു മായപ്പള്ളില്‍

 

 

 

 

 

 

 

 

 

 

 

 

 

 

 

Previous Next