03
April 2020
Friday
03:16 am IST
Kozhikode
28°
Partly Cloudy

ടെലികോം കേസില്‍ കേന്ദ്രം അട്ടിമറിക്കാന്‍ ശ്രമം,ഇവിടെ നിയമവാഴ്ചയില്ലേ.ജസ്റ്റിസ്‌ അരുണ്‍ മിശ്ര..

February 17, 2020 | 12:06 PM | | admin
download

ടെലികോം കേസില്‍ കേന്ദ്രം അട്ടിമറിക്കാന്‍ ശ്രമം

ജസ്റ്റിസ്‌ അരുണ്‍ മിശ്രയുടെ വാക്കുകള്‍ ………..

 ഇവിടെ നിയമവാഴ്ചയില്ലേ . ഇതാണോ രാജ്യത്തെ നിയമവാഴ്ച .  ഇങ്ങനെയാണോ കോടതിയോട് പെരുമാറുന്നത് . ജനങ്ങളുടെ അവസാനത്തെ നിയമപരമായ ആശ്രയമാണ് കോടതി. കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ പെരുമാറിയാല്‍ ജനങ്ങള്‍ കോടതിയെ വിശ്വസിച്ചു എങ്ങനെ മുന്പോട്ട് പോകും. അക്ഷരാര്‍ത്തത്തില്‍     ഇതെന്നെ വേദനിപ്പിക്കുന്നു . ഇത്തരമൊരു സംവിധാനത്തിലും കോടതിയിലും പ്രവുര്ത്തിക്കരുതെന്നാണ് ഇപ്പോള്‍ തോന്നുന്നത് . തികഞ്ഞ ഉത്തരവാദിത്വത്തോടെയാണ് ഞാന്‍ ഇത് പറയുന്നത്.

1994 ല്‍ ടെലികോം രംഗം സ്വകാര്യവല്‍ക്കരിച്ചപ്പോള്‍ ലൈസന്സ് ഫീസ്‌ സമ്പ്രദായമാണ് ഏര്‍പ്പെടുത്തിയത് . വലിയ ഫീസ്‌ നല്‍കേണ്ടി വരുന്നെന്ന കമ്പനികളുടെ പരാതി പരിഗണിച്ചു , 1999 ലാണ് വരുമാനം പങ്കിടുന്ന സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത് . ഇതനുസരിച്ച് കമ്പനികള്‍ അവരുടെ തിട്ടപ്പെടുത്തിയ മൊത്തവരുമാനത്ത്തിന്റെ ( adjusted gross revenue ) ഒരു  വിഹിതമാണ് സര്‍ക്കാരിന് നല്‍കേണ്ടിയിരുന്നത് . എന്നാല്‍, എങ്ങനെയാണ് AGR  കണക്കാക്കേണ്ടത് എന്നത് സംബന്ധിച്ച് കേന്ദ്രവും കമ്പനികളും തമ്മിലുള്ള തര്‍ക്കം  സുപ്രീം കോടതിയിലെത്തി .

സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമേ കണക്കാക്കാവൂ എന്നായിരുന്നു കമ്പനികളുടെ വാദം . ഇതു തള്ളിയ സുപ്രീം കോടതി ഇതര സേവനങ്ങളില്‍ നിന്നുള്ള വരുമാനം കണക്കാക്കണമെന്ന കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചു . തുടര്‍ന്നാണ്‌ പലിശയടക്കം 1.47 ലക്ഷം കോടി രൂപ അടയ്ക്കാന്‍ ഉത്തരവിട്ടത്. തകര്‍ച്ചയിലായ കമ്പനികളുടെ അഭ്യര്‍ത്ഥന പ്രകാരം കുടിശിക അടയ്ക്കാന്‍ സര്‍ക്കാര്‍ സാവകാശം നല്‍കി. ഇതാണ് ഇപ്പോള്‍ കോടതിയുടെ വിമര്‍ശനത്തിനു ഇടയാക്കിയത്.

ഇവിടെയാണ്‌ കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞത്. കോടതിയുടെ ഉത്തരവുണ്ടായിട്ടും കമ്പനികളില്‍ നിന്ന് 1.47 ലക്ഷം കോടിരൂപ പിരിക്കാന്‍ സര്‍ക്കാരിന്റെ സ്ഥാപനമായ ടെലികോം വകുപ്പ് തയ്യാറാകുന്നില്ല. കാരണം മറ്റൊന്നല്ല . മുഖ്യ പ്രതിസ്ഥാനത്ത് Reliance telecommunications  ഉണ്ടാന്നുള്ളത് തന്നെ .

ടെലികോം കമ്പനികള്‍ ഉടന്‍ കുടിശിക അടക്കണമെന്ന് കഴിഞ്ഞ ഒക്ടോബര്‍ 24 നാണ് കോടതി ഉത്തരവിട്ടത് .ഇതിനെതിരെ കമ്പനികള്‍ നല്‍കിയ ഹര്‍ജ്ജികള്‍ കോടതി തള്ളിയിരുന്നു . എന്നിട്ടും കുടിശികയിനത്ത്തില്‍ ഒരു രൂപ പോലും അടച്ചില്ല.

ഇനിയാണ് നിയമവാഴ്ച ക്കെതിരെയുള്ള കോടാലി ഉയരുന്നത്.

ജനുവരി 23 നു , സുപ്രീം കോടതി ഉത്തരവ് പ്രകാരം ടെലികോം കമ്പനികളെ കുടിശ്ശിക അടയ്ക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ,കുടിശ്ശിക അടയ്ക്കത്തത്തിന്റെ പേരില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും  അറ്റോര്‍ണി ജനറലിനും മറ്റു അധികൃതര്‍ക്കും ടെലികോം വകുപ്പിലെ ഡിസ്ക് ഓഫീസര്‍ കത്തെഴുതിയത്. ഈ നടപടി ഞെട്ടിക്കുന്നതാണെന്ന് അരുണ്‍ മിശ്രയും ജഡ്ജിമാരായ അബ്ദുല്‍ നസീര്‍ ,എം ആര്‍ ഷാ , എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കരുതെന്ന് ഒരു ഡിസ്ക് ഓഫീസര്‍ക്ക് എങ്ങനെ നിര്‍ദ്ദേശിക്കാന്‍ സാധിക്കുമെന്ന് ജസ്റിസ് മിശ്ര ചോദിച്ചു. ഡിസ്ക് ഓഫീസര്‍ സുപ്രീം കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഒരു വിഭാഗം ടെലികോം കമ്പനികളുടെ നിഗൂഡ ചിന്തകളാണോ ഇതിനു പിന്നില്‍. അതോ അംബാനിയുടെ  Reliance communications ന്റെ സ്വാധീനം ആണോ  ഇതിന്റെ പിന്നില്‍.

ജഡീഷ്യറിയുടെ യും രാജ്യത്തിന്റെയും നിലവിലുള്ള നിയമവ്യവസ്ഥയുടെ നിലനില്പില്‍ ആശങ്കയുണ്ടെന്ന് ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ഹര്ജ്ജിക്കാരുടെ ഹര്‍ജ്ജികള്‍ പിന്‍വലിച്ചു തീര്‍പ്പാക്കി.

News Desk – Malayalam News Time

 

 

 

 

 

Previous Next