06
April 2020
Monday
03:34 pm IST
Kozhikode
34°
Mostly Cloudy

THE PEOPLE – കേരള ജനതക്ക് സ്വാതന്ത്ര്യത്തിന്റെ ദിനങ്ങള്‍

January 28, 2020 | 9:06 PM | | admin
press meeting

കേരളത്തിന്റെ ആദ്യ ബദല്‍ പൊളിറ്റിക്കല്‍ മൂവ്മെന്റ് . ദി പീപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 30 നു .

ത്രിശൂര്‍ : കേരളത്തിലെ ആദ്യ ബദല്‍ ജനകീയ ജനാധിപത്യ പ്രസ്ഥാനമായ ദി പീപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 30 വൈകിട്ട് 4 മണിക്ക് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്നു. രാജ്യം അതിവേഗം സാമ്പത്തിക മന്ദ്യത്തിലെക്കും സംസ്ഥാനം സാമ്പത്തിക അരജകത്വത്തിലെക്കും നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഭരണകൂട ധൂര്‍ത്ത് അതിന്റെ എല്ലാ പരിധികളും ലംഘിക്കപ്പെടുകയാണ് .

പ്രാഥമിക മേഖലയും ദ്വിതീയ മേഖലയും അടക്കം സാമ്പത്തിക പ്രതിസന്ധി എല്ലാ പടരുകയാണ് .
ഭരണഘടന പോലും അപ്രസക്തമാകുന്ന കാലഘട്ടത്തില്‍ , ഭരണഘടന മുന്നോട്ടു വെക്കുന്ന സോഷ്യലിസം ഒരു സ്വപ്നം മാത്രമായി മാറുകയാണ് . സോഷ്യലിസ്റ് ഭരണഘടന നിലവില്‍ വന്ന് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോള്‍ സോഷ്യലിസം എന്താണെന്ന് മനസിലാവാതെ രണ്ടു തലമുറകള്‍ കടന്നുപോയി . സംഘടിതമായ ഒരു ന്യൂനപക്ഷ ജനവിഭാഗത്തിനു മാത്രമേ ഇവിടെ ജീവിക്കാന്‍ കഴിയൂ എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് . കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് സംസ്ഥാനം സാമ്പത്തിക അരാജകത്വത്തിലേക്ക് നീങ്ങുകയാണെന്ന് പറഞ്ഞുകൊണ്ട് ധവള പത്രം ഇറക്കിയ സര്‍ക്കാര്‍ തന്നെയാണ് സാമ്പത്തിക ധൂര്‍ത്ത് നടത്തുന്നത് .
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അതുകൊണ്ട് അഞ്ചുവര്‍ഷം കൂടുമ്പോഴുള്ള ശമ്പള വര്‍ധനവ്‌ പാടില്ലയെന്നും ഇനി പത്തുവര്‍ഷത്തിനു ശേഷമേ ഇത് പാടുള്ളൂ എന്നും പറഞ്ഞുകൊണ്ടാണ് പത്താം ശമ്പള കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് . പക്ഷെ ഉദ്യോഗസ്ഥ സംഘടനകളുടെ സംഘ ശക്ത്തിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്ന സര്‍ക്കാര്‍ അഞ്ചു വര്ഷം കഴിഞ്ഞപ്പോള്‍ പതിനൊന്നാം ശമ്പള കമ്മീഷനെ നിയമിച്ചിരിക്കുകയാണ് .

സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 86 ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളം, പെന്‍ഷന്‍ ,പലിശ എന്നീ എറ്റുപോയ ചിലവുകളിലെക്കാന് ഉപയോഗിക്കപ്പെടുന്നത് . വികസന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വാങ്ങിക്കൂട്ടുന്ന വായ്പയുടെ എണ്‍പത് ശതമാനവും ഉദ്യോഗസ്ഥരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി , ചെലവഴിക്കപ്പെടുന്നു. വ്യാപാര മേഖലയില്‍ ഇത് വന്‍ പ്രതിസന്ധിക്ക് ഇടയാക്കുകയും ചെയ്യപ്പെടുന്നു .

ജനാധിപാത്യം പണാധിപത്യത്ത്തിനു വഴിമാറിയതോടെ സാധാരണ ജനങ്ങള്‍ ജനാധിപത്യ പ്രക്രിയക്ക് പുറത്താക്കപ്പെടുകയും ഭരണം ഒരു വിഭാഗം ജനങ്ങളുടെ കയ്യില്‍ നിക്ഷിപ്ത മാക്കപ്പെടുകയും ചെയ്യുമ്പോള്‍ അഴിമതി അതിന്റെ പരമാവധിയിലേക്ക് എത്തിയിരിക്കുകയാണ് .കേരളത്തിലെ ബഹുപൂരിപക്ഷം ജനങ്ങളും ഇന്നത്തെ രക്ഷ്ട്രീയ വ്യവസ്ഥിതിയില്‍ അസംത്രിപ്തരാന് . ഒരു മാറ്റം ആഗ്രഹിക്കുന്ന ജനങ്ങളില്‍ നിന്നും തുടങ്ങി മാസങ്ങള്‍ കൊണ്ടാണ് കേരളത്തിലെ 140 മണ്ഡലം കമ്മറ്റികളും ഭൂരിപക്ഷം പഞ്ചായത്തുകളിലും “THE PEOPLE ” കമ്മറ്റികള്‍ രൂപീകരിക്കപ്പെട്ടത് .

News Desk –  Malayalam News Time

Previous Next