03
April 2020
Friday
04:32 am IST
Kozhikode
27°
Partly Cloudy

വിദ്യാഭ്യാസ മേഖലയില്‍ വന്‍ തട്ടിപ്പ് – കുട്ടികളില്ലാതെ തന്നെ തസ്തികയുണ്ടാക്കി ശമ്പളം വാങ്ങുന്നു .

February 9, 2020 | 10:45 AM | | admin
Teacher

തിരുവനന്തപുരം : കുട്ടുകളുടെ തലയെണ്ണം വ്യാജമായി സൃഷ്ടിച്ചു അതില്‍നിന്നും പുതിയ തസ്തിക ക്രത്രിമമായി ഉണ്ടാക്കി അതിന്റെ പേരില്‍ ലക്ഷങ്ങള്‍ വാങ്ങുകയും അവര്‍ക്കുവേണ്ട ശമ്പളം സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും കോടികളായി  ഒഴുകി പോവുകയും ചെയ്യുന്നു.  സര്‍ക്കാര്‍ സ്കൂളുകളിലും , aided സ്കൂളുകളിലും ആണ്  ഈ വന്‍ തട്ടിപ്പ് നടക്കുന്നത് . മാറി മാറി  വന്നിരുന്ന പല സര്‍ക്കാരുകളുടെയും  ഭരണത്തിന്‍ കീഴില്‍ നടന്നിരുന്ന ഈ തട്ടിപ്പ് ഇപ്പോഴാണ് പുറത്ത് വരുന്നത് . 

അധ്യയന വര്‍ഷത്തില്‍ ആറാം പ്രവര്‍ത്തി ദിവസം നല്‍കിയ പത്താം ക്ലാസ്  വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ ക്കാള്‍ കാര്യമായ കുറവ് ഇക്കൊല്ലം എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ അംഗ സംഖ്യ യില്‍ ഉണ്ടെന്നു വ്ദ്യഭ്യാസ വകുപ്പിന്റെ  പരിശോധനയില്‍  കണ്ടെത്തി.  14  ജില്ലകളിലും ക്രമക്കേടുകള്‍ ഉണ്ടെന്നാണ് പുതിയ വിവരം .  ഇതിന്റെ മറവില്‍ വന്‍ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നാണ്  സംശയിക്കുന്നത്. 

ചില സ്കൂളില്‍ വിളിച്ചു ചോദിച്ചപ്പോള്‍ കുട്ടികള്‍ ടി സി വാങ്ങിപോയെന്ന മറുപടിയാണ് ലഭിച്ചത് . തിരുവനന്തപുരം ജില്ലയിലെ ഒരു സ്കൂളില്‍ 100 വിദ്യാര്‍ത്ഥികളെയാണ് വ്യാജമായി ഉള്‍പെടുത്തിയത്‌ . ഒന്നുമുതല്‍ 9 വരെയുള്ള ക്ലാസ്സുകളിലെ കണക്കുകൂടി എടുത്താലെ ആകെ എത്ര വ്യാജ  വിദ്യാര്‍ഥികള്‍ എന്നും അതനുസരിച്ച് എത്ര അധ്യാപക , അനധ്യാപക തസ്തികകള്‍ അധികമെന്നും വ്യക്തമാകൂ .

News Desk – Malayalam News Time

 

Previous Next