03
April 2020
Friday
03:08 am IST
Kozhikode
28°
Partly Cloudy

യേശു ആരാണ് – ഒരു വിവരണം – THE MIRACLES 2020

March 3, 2020 | 3:07 PM | | admin
download (10)

 

 യേശു ആരാണ്

യേശു ജോര്‍ദ്ദാന്‍ നദിയുടെ മറുകരയില്‍ സെബുലൂനിന്റെയും നഫ്ത്താലിയുടെയും അതിര്‍ത്തിയില്‍ സമുദ്രതീരത്തുള്ള കഫര്‍ണാമിലേക്ക് ചെന്നു .

“അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു .മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി ഒരു ദീപ്തി ഉദയം ചെയ്തു . അപ്പോള്‍ മുതല്‍ യേശു  പ്രസംഗിക്കാന്‍ തുടങ്ങി . മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.”

അന്ധകാരത്തില്‍ സഥിതി ചെയ്തിരുന്ന ജനങ്ങള്‍ വലിയ പ്രകാശം കണ്ടു . യേശു കഫര്‍നാമില്‍ പ്രവേശിച്ചപ്പോള്‍ അവിടത്തെ ജനങ്ങള്‍ക്ക്‌ അങ്ങനെയാണ് തോന്നിയത് . അവര്‍ എങ്ങനെയുള്ളവരായിരുന്നു .എന്ന് നമുക്കു നോക്കാം . മരണത്തിന്റെ നിഴലിലും മേഖലയിലും വസിച്ചിരുന്നവര്‍ . അവര്‍ അന്ധകാരത്തിലും കൂടി ആയിരുന്നു. എന്ന് പറഞ്ഞാല്‍ അവരുടെ ജീവിതം  അന്ധകാരം നിറഞ്ഞതായിരുന്നു . ജീവിതത്തിന്റെ മൂല്യങ്ങളെല്ലാം നഷ്ടപ്പെട്ടവര്‍ . മരണത്തിന്റെ പ്രവൃത്തികള്‍ ചെയ്തിരുന്നവര്‍ . അതായത് , കൊലപാതകികളും കൊള്ളക്കാരും മദ്യപിച്ചു ഉന്മത്തരായി ബോധം നഷ്ടപ്പെടുത്തി അസന്മാര്‍ഗ്ഗിക പ്രവൃത്തികളിലും മറ്റുള്ളവരെ ഉപദ്രവിച്ചിരുന്നവരും നിറഭേതമുള്ള മനുഷ്യരെ കടന്നാക്രമിക്കുകയും വ്യഭിചാര മേഖലകളില്‍ ഏര്‍പ്പെടുകയും ഇങ്ങനെയുള്ള മേഖലകളുടെ താഴ്വാരത്തില്‍ ആയിരുന്നു അവര്‍ ജീവിച്ചിരുന്നത് . തികച്ചും വൃത്തികെട്ടവര്‍ . സ്നേഹം എന്താണെന്നോ  അതിന്റെ ആഴമെങ്ങനെയെന്നോ അറിഞ്ഞു  കൂടാത്തവര്‍   .     അന്ധ കാരത്തില്‍ സഥിതി ചെയ്തിരുന്നവരും മരണത്തിന്റെ നിഴലിലും മേഖലയിലും വസിചിരുന്നവര്‍….. അവിടത്തെ ജനങ്ങളെ ക്കുറിച്ചുള്ള വിവരണം ഇതായിരുന്നു . സാധാരണ ഗതിയില്‍ അവര്‍ പ്രകാശം കാണുന്നത് രാത്രിയിലാണ് . പകല്‍വെളിച്ചം ഇല്ലാതാവുമ്പോള്‍ കത്തിച്ചുവെച്ച വിളക്കിന്റെ വെളിച്ചത്തില്‍ .. പക്ഷെ ഇവിടെ , യേശു  അവരുടെ ഇടയിലേക്ക്   കടന്നുവന്നപ്പോള്‍ , ഒരുവലിയ പ്രകാശം കഫര്നാമിലെ ജനങ്ങള്‍ കണ്ടു. അപ്പോള്‍ മുതല്‍ അവരുടെ ഹൃദയം നുറുങ്ങി വേദനിക്കാന്‍ തുടങ്ങി . ഈ പ്രകാശം അവരുടെ ഹൃദയത്തിലാണ് പതിച്ചത് . അവരുടെ തെറ്റുകളുടെ കൂമ്പാരത്തിലേക്ക് ഈ പ്രകാശം കടന്നുചെന്നു . അന്നുവരെ തിന്മകള്‍ മാത്രം ചെയ്തിരുന്നവര്‍ കുറ്റബോധത്തിന്റെ ഒരംശം പോലും എശിയിട്ടില്ലതിരുന്നവര്‍ ഈ പ്രകാശം കടന്നി ചെന്നപ്പോള്‍ ,ഒരു ടോര്‍ച്ചു മിന്നിയപ്പോള്‍ , മനോവേദന കൊണ്ട് പുളയപ്പെട്ടു . കുറ്റബോധത്താല്‍  പിടഞ്ഞു . വെപ്രാളം കൂടി .  പശ്ചാത്താപം അവരില്‍ മൂടുപടമിട്ടു . പശ്ചാത്താപത്താല്‍  അവരുടെ തെറ്റുകള്‍ ഉരുകി തീരാന്‍ തുടങ്ങി . പ്രകാശം അവരുടെ മേല്‍ വീണു . 

യേശുവിനെകണ്ടാപ്പോള്‍ അവരുടെ മനസ്സില്‍ സമാധാനത്തിന്റെ , ഒരു പ്രത്യാശയുടെ പ്രകാശം രൂപാന്തരപ്പെട്ടു . എങ്ങനെയുള്ള പ്രകാശമാണ് അവര്‍ കണ്ടത് . വല്ലാത്തൊരു സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം . അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത , മനസ്സിനെ പിടിച്ചു നിറുത്തുന്ന ഒരു ശാന്തത അവര്‍ അനുഭവപ്പെടാന്‍ തുടങ്ങി .

കൊലപാതകികള്‍ക്കും കൊള്ളക്കാര്‍ക്കും സാധാരണ സന്തോഷം കിട്ടുന്നത് എങ്ങനെയാണ് . കൊള്ളമുതല്‍ കാണുമ്പോഴും പ്രതിയോഗികളെ കൊന്നുതള്ളുമ്പോഴും . പിന്നെ മദ്യം അകത്തു ചെല്ലുംബോളും  മദാലസ കളുമായി ഇടപെടുമ്പോളും അല്ലെ . 

നമ്മുടെ മനസ് ചില സമയങ്ങളില്‍ അസ്വസ്ഥത കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ , ആരെപോയി കണ്ടാല്‍ സമാധാനം കിട്ടും എങ്ങനെ ഈ പ്രശ്നത്തിനു ഒരു പരിഹാരം കാണും എന്നൊക്കെ വിഷമിചിരിക്കുന്ന അവസരങ്ങള്‍  അനവധി ഉണ്ടായിട്ടുണ്ടല്ലേ….അപ്പോളായിരിക്കും ഒരാള്‍ നമ്മളോട് പറയുന്നത് , ദേ .. അവിടെയുള്ള ആ മനുഷ്യനോടു പറഞ്ഞാല്‍ എല്ലാം ശരിയാകും . ആ മനുഷ്യന്‍ ഒരു സന്യാസിയാകാം , ഒരു വൈദികനാകാം ,  അല്ലെങ്കില്‍ വേറെ ഏതെങ്കിലും ഒരു പ്രധാനപ്പെട്ട വ്യക്തിയാകാം . അവിടെയൊക്കെ നമ്മള്‍ പോകുകയും ചെയ്യും . എന്നാല്‍ നമുക്ക് സമാധാനം കിട്ടുമോ ഇല്ല താനും . കാരണം നമ്മള്‍ ചെയ്തിട്ടുള്ള   ക്രുത്യങ്ങള്‍ അത്രക്കു ഭാരമെറിയതാണ് .

ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് കഫര്നാമിലെ ജനങ്ങള്‍ ജീവിച്ചിരുന്നത് . അങ്ങനെയിരിക്കെ , പെട്ടെന്നാണ് അവര്‍ ഒരു ദിവ്യ പ്രകാശം അനുഭവിക്കുന്നത് . അതുഅവരുടെ ഹൃദയങ്ങളില്‍  സന്തോഷവും സമാധാനവും കൊടുത്തു. അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി . മാനസാന്തരപ്പെടുവിന്‍ സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു . ആ ജനങ്ങള്‍ക്ക്‌ , സമാധാനം മാത്രമല്ല , സ്വര്‍ഗ്ഗ രാജ്യത്തിലേക്കുള്ള വഴിയും കൂടിയാണ് യേശു പറഞ്ഞു കൊടുത്തത് . സ്വര്‍ഗ്ഗ രാജ്യമെന്നാല്‍ സര്‍വ്വ സൌഭാഗ്യ ഐശ്വര്യങ്ങളും അടങ്ങിയ ഒരു ആത്മീയ ജീവിതം തന്നെ . ആത്മീയ ജീവിതം എന്നാല്‍ നിന്റെ കര്‍മ്മങ്ങള്‍ വഴി  ദൈവഹിതം നിറവെറ്റുവിന്‍  എന്നത്രേ….( ഇതിനെക്കുറിച്ച്‌ പിന്നീടൊരിക്കല്‍ കൂടുതല്‍ സംസാരിക്കാം )

യേശു ആരാനെന്നുള്ളത്

ഈ ഭൂമി സൃഷ്ടിച്ചത്തിനു പിന്നില്‍ ഒരു ശക്തി ഉണ്ടെന്നുള്ളത്തില്‍ ആര്‍ക്കും തര്‍ക്കമില്ലല്ലോ . വെറുതെയങ്ങു ഉണ്ടാകാന്‍ പറ്റുന്നതല്ല ഈ ലോകം എന്നത് , നമ്മുടെ സാധാരണ ബുദ്ധി കൊണ്ട് ചിന്തിച്ചാല്‍ മാത്രം മനസിലാക്കാവുന്നതേയുള്ളൂ . അങ്ങനെയെങ്കില്‍ നമ്മളെല്ലാം ദൈവമെന്ന സങ്കല്പത്തില്‍ ശക്തി ആര്ജ്ജിച്ചാണ് മുന്നോട്ട് ജീവിതം കൊണ്ട് പോകുന്നത്. അതും ശരിയാണ് . നമ്മുടെ ശരീരത്തില്‍ ഒരു ആത്മാവ്‌ ഉണ്ടെന്നതും മരിച്ചു കഴിയുമ്പോള്‍ ശരീരം ജീര്‍ണ്ണിച്ചു പോകുന്നതും അറിയാവുന്ന കാര്യമാണ് . മരണശേഷം ജീവന്‍ ( ആത്മാവ്‌ ) എവിടേക്ക് പോകുന്നു എന്നതും ഒരു പ്രതിഭാസമായിട്ടു നാം കാണുന്നു . ഈ പറഞ്ഞ വസ്തുതകളെയെല്ലാം യോജിപ്പിച്ച് ചിന്തിച്ചാല്‍ ദൈവം എന്ന ശക്തിക്ക് പ്രാധാന്യം കൂടുക മാത്രമല്ല ,ദൈവം ഉണ്ടെന്നുള്ളതും   ആ ദൈവത്തില്‍ നമ്മള്‍ വിശ്വസിക്കണം എന്നും സത്യമാകുന്നു .

എന്തുകൊണ്ട് നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ തോന്നുന്നു . അല്ലെങ്കില്‍ , അന്യരുടെ വിഷമങ്ങളില്‍ നമുക്ക് വേദനയും കാരുണ്യവുംഎങ്ങനെ  ഉണ്ടാകുന്നു . ആ സമയത്ത് അവര്‍ നമ്മുടെ സ്വന്തമെന്ന ഒരു അനുഭവം എവിടെനിന്നോ ഉണ്ടാകുന്നു. അതുകൊണ്ടാണ് നമ്മുടെ കണ്ണുകള്‍ നനയുന്നത് . അതായത് ആ വ്യക്തിയുമായി ആ സമയത്ത് നമുക്ക് ഒരു പ്രത്യേക ആത്മബന്ധം ഉണ്ടാകുന്നു . ഇവിടെയാണ്‌ ദൈവമുണ്ടെന്ന ചിന്തകള്‍ക്ക് ഊന്നല് കൂട്ടുന്നത്‌ . പ്രപഞ്ച ശക്തിയായ ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് സ്വന്തം ച്ചായയിലും സ്വഭാവത്തിലുമാണല്ലോ  . എങ്കിലും മനുഷ്യനെന്ന പരിഗണനയില്‍ അതിനു പരിമിതിയും എന്നാല്‍ , സര്‍വ്വ സ്വാതന്ത്ര്യവും കൊടുത്തിരിക്കുന്നു. ഭൂമിയില്‍ ദിവ്യദാര്‍ശനികത്വം ഉള്ള പല പുണ്യ ആത്മാക്കളും ജീവിച്ചിരുന്നതായി നമുക്കറിയാം . അവരെല്ലാം തന്നെ  സാമൂഹിക പരിവര്ത്തനങ്ങല്‍ക്കായു ജനങ്ങളെ ഉപദേശിക്കുകയും നയിച്ചിരുന്നവരും തന്നെയായിരുന്നു . എന്തിനാണ് അവര്‍ നല്ല കാര്യങ്ങള്‍ മാത്രം ഉപദേശിച്ചിരുന്നത് . അവരും ദൈവത്തിന്റെ അത്മാക്കളാല്‍ സൃഷ്ടിക്കപ്പെട്ടവരായിരുന്നു എന്നതുതന്നെ കാരണം .

മനുഷ്യന്‍ തിന്മ ചെയ്യുമ്പോള്‍ അതിനെ നിയന്ത്രിക്കുവാന്‍ ദൈവം ബാധ്യസ്ഥനാണ് . അതിനുവേണ്ടി ദൈവം പ്രത്യേകം തെരഞ്ഞെടുത്ത മനുഷ്യരെ കഴിവുള്ളവരാക്കി , പ്രബുദ്ധരാക്കി , അവരെ ജന നേതാക്കന്മാരാക്കി ആത്മീയ ശക്ത്തി കൊടുത്തുകൊണ്ട് സമൂഹത്തെ നേര്‍വഴിക്കു നയിക്കാന്‍ പാതയോരുക്കുന്നു .

ഇനി യെശുവിന്റെ കാര്യത്തിലേക്ക് കടക്കാം . യേശു മനുഷ്യനായി തന്നെയാണ്  ജനിച്ചതും . ദൈവത്ത്തിനു യെശുവിന്റെ മേല്‍ പ്രത്യേക പദ്ധതി ഉണ്ടായിരുന്നു. ഒരു മനുഷ്യനെന്നതില്‍ കവിഞ്ഞു യേശുവിനെ ദൈവം ഭൂമിയിലേക്ക്‌ അവതരിപ്പിച്ചത് കൂടുതല്‍ ദൈവംശം കൊടുത്തുകൊണ്ടാണ് . അന്നുവരെ  പെറ്റു പെരുകി കൊണ്ടിരുന്ന തിന്മകളില്‍  നിന്ന് മനുഷ്യന് ഒരു മോചനം ആവശ്യമായിരുന്നു.  ലോകം മുഴുവന്‍ ആ മോചനത്തിന് ആവശ്യക്കാരുണ്ടായിരുന്നു. അതിനു ദൈവം കണ്ട ഏക വഴി യേശുവിനെ സ്വന്തം പുത്രനായി തന്നെയാണ് ഭൂമിയിലേക്ക്‌ വിടുക എന്നതുതന്നെ . മനുഷ്യരെല്ലാം ദൈവത്തിന്റെ പുത്രന്മാര്‍ തന്നെ .  എല്ലാ മനുഷ്യരെയും ദൈവം സൃഷ്ടിക്കുന്നത് സ്വന്തം മക്കളായി തന്നെ .  യേശുവിനെ ദൈവം സൃഷ്ടിച്ചത് സ്വന്തം   ഹൃദയം പകുത്തുകൊണ്ടാണ് .  അന്നുവരെ മനുഷ്യര്‍ ചെയ്തു പോന്ന തിന്മകള്‍ ഭൂമുഖത്ത് നിന്ന് തേച്ചു മായ്ച്ചു കളയണം എങ്കില്‍ അസാധാരണ ശക്തിയുള്ള ഒരുഅവതാരംതന്നെ വേണമെന്ന് ദൈവത്ത്തിനു അറിയാമായിരുന്നു.  അതുകൊണ്ട് സ്വന്തം ഹൃദയ രക്തവും ആത്മാവിനെയും കൊടുത്തുകൊണ്ടാണ്  ദൈവം യേശുവിനെ  മനുഷ്യനായി അവതരിപ്പിച്ചത്.  യേശുവിനു മാത്രമേ മരിച്ചതിനു ശേഷം മൂന്നാം നാള്‍  ഉയര്ത്തെഴുന്നെല്‍ക്കാന്‍ സാധിച്ചിട്ടുള്ളൂ  . ഈ ഭൂമിയില്‍ ഇന്നുവരെ വേറൊരാള്‍ അങ്ങനെ ജീവിച്ചിരുന്നിട്ടില്ല . യേശു അനുഭവിച്ചിട്ടുള്ള പീഡാ സഹനങ്ങള്‍ ഒരു മനുഷ്യനും സാധ്യമല്ല. യേശു ദൈവം തന്നെ . യേശു  മരിച്ചു ഉയര്‍ത്തെഴുന്നേറ്റു ,അതിനുശേഷം  പിതാവായ  ദൈവത്തില്‍ ലയിച്ചു   ചേര്‍ന്നു  . 

യേശുവിന്റെ വചനം കേട്ടപ്പോള്‍ ആ പ്രസംഗത്തിലൂടെ,  ക്ഫര്നാമിലെ ജനങ്ങള്‍ക്ക്‌ എങ്ങനെ മാനസാന്തരം ഉണ്ടായി എന്ന്  ഇപ്പോള്‍ എല്ലാവര്ക്കും  മനസ്സിലായി കാണുമല്ലോ.

തയ്യാറാക്കിയത്  – ബിനു മായപ്പള്ളില്‍ 

Previous Next